കുളത്തൂപ്പുഴ: കമീഷന്‍ ചെയ്ത് മാസങ്ങള്‍ കഴിയുന്നതിന് മുമ്പുതന്നെ കുളത്തൂപ്പുഴ കുടിവെള്ള പദ്ധതിയുടെ ശേഖരണ - വിതരണ പൈപ്പുകള്‍ പൊട്ടുന്നത് പതിവ്. ഈ പൈപ്പുകള്‍ പൊട്ടുന്നത് റോഡുകള്‍ തകരുന്നതിനും കാരണമാകുന്നു. കുളത്തൂപ്പുഴയിലെയും പരിസര പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമത്തിന് പരിഹാരമെന്ന നിലയില്‍ ആരംഭിച്ച കുളത്തൂപ്പുഴ കുടിവെള്ള പദ്ധതി വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് രണ്ടു മാസം മുമ്പ് കമീഷന്‍ ചെയ്തത്. എന്നാല്‍, പദ്ധതി കമീഷന്‍ ചെയ്തത് മുതല്‍ കുടിവെള്ള പൈപ്പുകള്‍ തകര്‍ന്ന് ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധ ജലമാണ് ഓരോ ദിവസവും നഷ്ടപ്പെടുന്നത്. കുടിവെള്ള പദ്ധതി പൈപ്പുകള്‍ കടന്നുപോകുന്ന അഞ്ചല്‍ കുളത്തൂപ്പുഴ പാതയോരത്തായി ഒരാഴ്ചക്കുള്ളില്‍ അഞ്ചോളം സ്ഥലത്താണ് പൈപ്പുകള്‍ പൊട്ടിയത്. പമ്പിങ് സമയത്തെ സമ്മര്‍ദം താങ്ങാനാവാതെയാണ് പൈപ്പുകള്‍ തകരുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചന്ദനക്കാവ്, മാര്‍ത്താണ്ഡങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി റോഡ് തകര്‍ത്ത് കുഴികള്‍ രൂപംകൊണ്ടിരുന്നു. ഞായറാഴ്ച ഉച്ചമുതല്‍ കൈതക്കാട് പാലത്തിന് സമീപത്തും വലിയേല ജങ്ഷന് സമീപത്തായും രണ്ടിടത്ത് കുടിവെള്ള വിതരണ പൈപ്പുകള്‍ തകര്‍ന്ന് മണിക്കൂറുകളോളം ശുദ്ധജലം പാഴായി. ജലവിഭവ വകുപ്പിനെ അറിയിച്ചാലും നടപടി സ്വീകരിക്കാന്‍ വൈകുന്നെന്ന് നാട്ടുകാര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത സാധന സാമഗ്രികള്‍ ഉപയോഗിച്ചതാണ് അടിക്കടി പൈപ്പ് പൊട്ടുന്നതിന് കാരണമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.