സംരക്ഷണമില്ല; പഴയ വില്ളേജ് ഓഫിസ് കെട്ടിടം തകര്‍ച്ചയില്‍

അഞ്ചല്‍: സംരക്ഷണമോ നവീകരണമോ ഇല്ലാതെ പഴയ വില്ളേജ് ഓഫിസ് കെട്ടിടം തകര്‍ച്ചയില്‍. ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ തടിക്കാട് വായനശാല മുക്കില്‍ സ്ഥിതിചെയ്യുന്ന പഴയ അറയ്ക്കല്‍ വില്ളേജ് ഓഫിസ് കെട്ടിടത്തിനാണ് ഈ ദുര്‍ഗതി. എഴുപത്തഞ്ചോളം വര്‍ഷം പഴക്കമുള്ള കെട്ടിടമാണെങ്കിലും ബലക്ഷയമില്ല. കൂടാതെ, തേക്ക്, ആഞ്ഞിലി, പ്ളാവ് എന്നീ തടികളിലാണ് മേല്‍ക്കൂര നിര്‍മിച്ചിട്ടുള്ളത്. 2009 ജൂണില്‍ സമീപത്തായി പണികഴിപ്പിച്ച പുതിയ കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് ഓഫിസിന്‍െറ പ്രവര്‍ത്തനം മാറ്റിയതോടെയാണ് ഈ കെട്ടിടം അവഗണിക്കപ്പെട്ടത്. എങ്കിലും റവന്യൂ വകുപ്പിന്‍െറ പല പരിപാടികളും എന്‍.പി.ആര്‍ ഫോട്ടോയെടുപ്പ് മുതലായവും ഇവിടെ നടത്തിയിരുന്നു. എന്നാല്‍, അറ്റകുറ്റപ്പണികള്‍ നടത്താത്തതുമൂലം ജനാലകളും വാതിലുകളും ദ്രവിച്ച് ഓടുകള്‍ പൊട്ടിയ നിലയിലാണ്. പിന്‍ഭാഗത്തെ തെങ്ങില്‍നിന്ന് ഓലയും തേങ്ങയും മറ്റും വീണ് ഓടുകളും കഴുക്കോലും തകര്‍ന്നിട്ടുണ്ട്. മുന്‍വശത്തെ സംരക്ഷണഭിത്തിക്കും വിള്ളല്‍ വീണിട്ടുണ്ട്. എന്നാല്‍, അറ്റകുറ്റപ്പണി നടത്തിയാല്‍ കെട്ടിടം ഉപയോഗപ്രദമായ രീതിയില്‍ മാറ്റിയെടുക്കാനാകും. പത്തനാപുരം താലൂക്കിലെ ആദ്യത്തെ വായനശാലയായ തടിക്കാട് ഗ്രാമീണ വായനശാലക്കുവേണ്ടി നാട്ടുകാര്‍ നിര്‍മിച്ചതാണ് ഈ കെട്ടിടമെന്നും പിന്നീട് 1956ല്‍ വില്ളേജ് രൂപവത്കരിച്ചപ്പോള്‍ ഓഫിസ് പ്രവര്‍ത്തനത്തിനായി റവന്യൂ വകുപ്പിന് കൈമാറിയതാണെന്നും പറയപ്പെടുന്നു. ഇപ്പോള്‍ കെട്ടിടം പൊളിക്കാനുള്ള നീക്കങ്ങള്‍ പലയിടത്തുനിന്നും ആരംഭിച്ചതോടെയാണ് കെട്ടിടസംരക്ഷണമാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തത്തെിയത്. ഇക്കാര്യമുന്നയിച്ച് റവന്യൂ അധികൃതര്‍ക്ക് നിവേദനം നല്‍കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.