ചവറ: ആര്‍.എസ്.പിയുടെ തട്ടകമായ ചവറയില്‍ 18 കുടുംബങ്ങളില്‍പെട്ടവര്‍ പാര്‍ട്ടി വിട്ട് സി.പി.എമ്മില്‍ ചേരാന്‍ തീരുമാനിച്ചു. ചവറ ഗ്രാമപഞ്ചായത്തിലെ കൊറ്റംകുളങ്ങര വാര്‍ഡില്‍നിന്നാണ് ആര്‍.എസ്.പിയില്‍നിന്ന് പ്രവര്‍ത്തകര്‍ രാജിവെച്ച് സി.പി.എമ്മില്‍ ചേരുന്നത്. മുന്‍ ബ്രാഞ്ച് സെക്രട്ടറി, ആര്‍.വൈ.എഫ് മുന്‍ ചവറ വെസ്റ്റ് ലോക്കല്‍ ജോയന്‍റ് സെക്രട്ടറി, ഐക്യമഹിളാസംഘം മുന്‍ ചവറ വില്ളേജ് പ്രസിഡന്‍റ്, ലോക്കല്‍ കമ്മിറ്റി അംഗം തുടങ്ങിയ തദ്ദേശ തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് റെബല്‍ സ്ഥാനാര്‍ഥിയും പാര്‍ട്ടി മാറുന്നവരുടെ പട്ടികയിലുണ്ട്. യു.ഡി.എഫിന്‍െറ തലതിരിഞ്ഞ തൊഴിലാളിവിരുദ്ധ രാഷ്ട്രീയം നടപ്പാക്കുന്ന പാര്‍ട്ടിയായി ആര്‍.എസ്.പി അധ$പതിച്ചതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് ഇവര്‍ പറയുന്നു. വാര്‍ഡ് ഉണ്ടായകാലംമുതല്‍ ആര്‍.എസ്.പിയുടെ തട്ടകമായ കൊറ്റംകുളങ്ങരയില്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിലെ സി.പി.എം സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. പാര്‍ട്ടി മാറിയവര്‍ക്ക് ശ്രീകുമാര്‍ അനുസ്മരണസമ്മേളനത്തില്‍ സ്വീകരണം നല്‍കുമെന്ന് സി.പി.എം വാര്‍ഡ് കണ്‍വീനര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.