ആശ്രാമത്ത് ഛര്‍ദിയും അതിസാരവും; നിരവധി പേര്‍ ചികിത്സ തേടി

കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് സമീപം മൂലങ്കര ഭാഗത്ത് 20 ഓളം വീടുകളില്‍ ഛര്‍ദിയും അതിസാരവും. മുപ്പതോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡിസംബര്‍ 31ന് വൈകീട്ടോടെയാണ് പലരിലും രോഗ ലക്ഷണങ്ങള്‍ കണ്ടത്. വയറുവേദന വന്നവരില്‍ പലര്‍ക്കും പിന്നീട് വയറിളക്കവും ഛര്‍ദിയും ഉണ്ടായി. കുട്ടികള്‍ക്കും പ്രായമായവര്‍ക്കുമാണ് കൂടുതല്‍ അസ്വസ്ഥതകള്‍ ഉണ്ടായത്. അസുഖം മൂര്‍ച്ഛിച്ചതോടെയാണ് പലരും ആശുപത്രിയിലത്തെിയത്. ജല അതോറിറ്റിയുടെ വെള്ളത്തില്‍ നിന്നാകും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പിന്‍െറ പ്രാഥമിക നിഗമനം. എന്നാല്‍, പ്രദേശവാസികള്‍ ഇത് അംഗീകരിക്കുന്നില്ല. സമീപ പ്രദേശങ്ങളിലെല്ലാം ജല അതോറിറ്റിയുടെ കുടിവെള്ളമാണ് ഉപയോഗിക്കുന്നതെന്നാണ് അവരുടെ നിലപാട്. ജലവിതരണ പൈപ്പ് എവിടെയെങ്കിലും പൊട്ടി മാലിന്യം കലര്‍ന്നതാണോ എന്നും അന്വേഷിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പലര്‍ക്കും രോഗം ഭേദമായിട്ടുണ്ട്. രണ്ട് പേര്‍ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്. എപ്പിഡമോളജിസ്റ്റ് ഡോ. സൗമ്യയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സ്ഥലത്ത് പരിശോധന നടത്തി. ഇവിടേക്കത്തെുന്ന പൈപ്പ് വെള്ളം തിങ്കളാഴ്ച പരിശോധനക്ക് വിധേയമാക്കും. പി.കെ. ഗുരുദാസന്‍ എം.എല്‍.എ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.