മാലപൊട്ടിക്കാന്‍ ശ്രമം: നാടോടി സ്ത്രീകള്‍ പിടിയില്‍

വര്‍ക്കല: മാല പൊട്ടിക്കാന്‍ ശ്രമിച്ച തമിഴ് നാടോടി സ്ത്രീകളെ പൊലീസ് പിടികൂടി. പളനി വില്ളേജില്‍ ഡിണ്ഡിഗല്‍ റോഡ് ഡോര്‍നമ്പര്‍ 16ല്‍ മീര (32), അഭി (35) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം ആശ്രാമം മൈതാനത്ത് തമ്പടിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം വര്‍ക്കലയിലത്തെുകയായിരുന്നു. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്തെിയ സ്ത്രീയുടെ കഴുത്തില്‍നിന്ന് മാല പൊട്ടിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയത്. പാളയംകുന്ന്, ചിറ്റാറ്റുമുക്ക്, എന്‍.എസ് ഭവനില്‍ സുലോചനയുടെ മാലയാണ് പൊട്ടിക്കാന്‍ ശ്രമിച്ചത്. വര്‍ക്കല സി.ഐ ബി. വിനോദ്, എസ്.ഐ ജെ.എസ്. പ്രവീണ്‍, സി.പി.ഒമാരായ ഹരി, റീന, നിഷ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.