കായിക വിദ്യാര്‍ഥികളെ തേടി സായി

കൊല്ലം: സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കൊല്ലം കേന്ദ്രത്തിലേക്കുള്ള കായികതാരങ്ങളുടെ തെരഞ്ഞെടുപ്പ് ഏഴ്, എട്ട് തീയതികളില്‍ നടക്കും. ജില്ലാ തലത്തിലോ, സ്കൂള്‍ ജില്ലാ തലത്തിലോ കോണ്‍ഫെഡറേഷന്‍സ് ഓഫ് പബ്ളിക് സ്കൂള്‍ നടത്തുന്ന സി.ബി.എസ്.ഇ നവോദയ, കേന്ദ്രീയ വിദ്യാലയ, പൈക്ക മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് പങ്കെടുക്കാം. അത്ലറ്റിക്സ്, ബോക്സിങ്, തൈക്വാന്‍ഡോ എന്നീ ഇനങ്ങളില്‍ 12നും 18നും ഇടക്ക് പ്രായമുള്ളവരും ഹോക്കിയില്‍ 10നും 14നും ഇടയില്‍ പ്രായമുള്ളവരുമാണ് അപേക്ഷിക്കേണ്ടത്. കബഡി, ഫുട്ബാള്‍ എന്നിവയില്‍ 10നും 14 നും ഇടക്ക് പ്രായമുള്ള ആണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശമുള്ളതെന്ന് സായി സെന്‍റര്‍ ഇന്‍ചാര്‍ജ് സി. ശശിധരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ സംസ്ഥാന മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവര്‍ ജനനതീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, റേഷന്‍ കാര്‍ഡിന്‍െറ കോപ്പി, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ്, സ്പോര്‍ട്സ് കിറ്റ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഏഴിന് രാവിലെ എട്ടിന് കൊല്ലം ലാല്‍ബഹദൂര്‍ സ്റ്റേഡിയത്തിനടുത്തുള്ള സായി സെന്‍ററില്‍ ഹാജരാകണം. ഫോണ്‍: 0474-2741659. സായി ഫുട്ബാള്‍ കോച്ച് വി. ഗോപാലകൃഷ്ണന്‍, കബഡി കോച്ച് ടി. രാധാകൃഷ്ണന്‍, ഒളിമ്പ്യന്‍ പി. അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.