കൊല്ലം: ജില്ലാ ആശുപത്രിയില്‍ രോഗിയെ കാണാനത്തെിയ മൂന്നംഗ സംഘം ജീവനക്കാരനെ മര്‍ദിച്ചതായി പരാതി. കുണ്ടറ കാഞ്ഞിരകോട് റോസ് ഹൗസില്‍ അബിന്‍ദാസിനാണ് (29) മര്‍ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് നീരാവില്‍ കാരിക്ക വയലില്‍ കൃഷ്ണരാമം വീട്ടില്‍ രഞ്ജിത്തിനെ (29) ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂര്‍ നീരാവില്‍ സ്വദേശിയായ രോഗിയെ കാണാന്‍ എത്തിയ രഞ്ജിത്ത് അടക്കമുള്ള മൂന്നുപേരാണ് അക്രമം നടത്തിയത്. ആശുപത്രിയിലെ കാഷ് കൗണ്ടറിന്‍െറ മുന്‍വശവും തകര്‍ത്തു. വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ജീവനക്കാരുടെ നിലവിളി കേട്ട് ഓടിയത്തെിയ മറ്റ് ജീവനക്കാരും എയ്ഡ് പോസ്റ്റിലുണ്ടായിരുന്ന സിവില്‍ പൊലീസും ചേര്‍ന്ന് മൂവരെയും പിടികൂടിയെങ്കിലും സ്ഥലത്തത്തെിയ ഈസ്റ്റ് പൊലീസ് ഒരാളെ മാത്രമേ അറസ്റ്റ് ചെയ്തുള്ളൂ. ഇത് പ്രതിഷേധത്തിന് കാരണമായി. ആശുപത്രി സ്റ്റാഫ് കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ രാവിലെ പ്രതിഷേധ പ്രകടനവും യോഗം നടന്നു. ആശുപത്രിയില്‍ കയറി ആര്‍.എം.ഒയെ മര്‍ദിച്ച സംഭവവും അടുത്തിടെയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.