വനിതാ പൊലീസ് ഓഫിസറെ ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍

ചവറ: ചവറ പൊലീസ് സ്റ്റേഷനിലെ വനിതാ സിവില്‍ പൊലീസ് ഓഫിസറെ ആക്രമിച്ച യുവാക്കള്‍ റിമാന്‍ഡില്‍. എറണാകുളം വൈപ്പിന്‍ മാലിപ്പുറം ലില്ലിപ്പറമ്പില്‍ വളപ്പ് ഷാരോണ്‍ (23), വൈപ്പിന്‍ മാലിപ്പുറം പരിത്തിയേഴത്ത് വിജീഷ് (20) എന്നിവരാണ് റിമാന്‍ഡിലായത്. പരിക്കേറ്റ ഉദ്യോഗസ്ഥ ഷക്കീല (38) കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു സംഭവം. ചവറ പാലത്തിന് സമീപമുള്ള വ്യക്തിയുടെ വീട്ടില്‍ വൈപ്പിന്‍ സ്വദേശികളായ പെയ്ന്‍റിങ് തൊഴിലാളികള്‍ കൂലിയെ ചൊല്ലി വീട്ടുടമസ്ഥനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് പൊലീസ് തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. സ്റ്റേഷനില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഷാരോണ്‍, വിജീഷ് എന്നിവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഷക്കീല തടയാന്‍ ശ്രമിച്ചു. ഇതിനിടെ യുവാക്കള്‍ ഗ്ളാസ് ഉപയോഗിച്ച് ഷക്കീലയെ മുറിവേല്‍പിച്ചു. ഇരു കൈകളിലേയും ഞരമ്പിന് മുറിവേറ്റതിനാല്‍ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.