ശാസ്താംകോട്ട: വാഹനം മുതല്‍ വീടുവരെയുള്ള വസ്തുവകകള്‍ക്ക് അജ്ഞാതര്‍ തീയിടുന്നതും കേടുവരുത്തുന്നതും പതിവായ ഭരണിക്കാവ് ടൗണില്‍ വീണ്ടും തീപിടിത്തം. വിദേശമലയാളിയായ ഭരണിക്കാവ് പ്രിന്‍സ് ഭവനില്‍ ഷിഹാബിന്‍െറ ഉടമസ്ഥതയിലെ നെല്ലുകുത്ത് മില്ലിനാണ് ശനിയാഴ്ച തീയിട്ടത്. മില്ലിന്‍െറ ഇരുവശത്തെയും തടിപ്പലകകള്‍ പൂര്‍ണമായും കത്തിനശിച്ചു. മില്ലിലെ ഉപകരണങ്ങള്‍ക്കും സാരമായ കേടുപറ്റി. ഭരണിക്കാവ് തോണ്ടലില്‍ ഷാജിയുടെ വീട്ടുമുറ്റത്ത് കിടന്ന കാറിനും സഹോദരന്‍ സലിമിന്‍െറ പശുത്തൊഴുത്തിനും ഒരു വര്‍ഷം മുമ്പ് അജ്ഞാതര്‍ തീയിട്ടിരുന്നു. ഭരണിക്കാവ് ടൗണില്‍ പാര്‍ക്ക് ചെയ്തിരുന്ന ഭരണിക്കാവ് സ്വദേശിയുടെ കച്ചിലോറിക്കും തീയിട്ടു. ഭരണിക്കാവ് ടൗണ്‍ ജുമാമസ്ജിദ് ഇമാം സലിം മൗലവിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത കാര്‍ ആറുമാസംമുമ്പ് തകര്‍ത്തിരുന്നു. ഈ പരമ്പരയില്‍ ഒടുവിലത്തേതാണ് ശനിയാഴ്ചത്തെ തീപിടിത്തം. ഒന്നിലെയും പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഭരണിക്കാവിലെ ദുരൂഹമായ തീപിടിത്തങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി ഭരണിക്കാവ് ടൗണ്‍ യൂനിറ്റ് പ്രസിഡന്‍റ് ഷാലിമാര്‍ മുഹമ്മദ്കുഞ്ഞ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.