ശാസ്താംകോട്ട: ദിനംതോറും ജലനിരപ്പ് ഗണ്യമായി കുറയുന്നതിനിടെ ശാസ്താംകോട്ട ശുദ്ധജലതടാകത്തില്‍നിന്നുള്ള പമ്പിങ് ഏതുസമയവും നിലക്കാമെന്ന സ്ഥിതിയില്‍. പമ്പിങ് നിലച്ചാല്‍ കൊല്ലം കോര്‍പറേഷന്‍ പരിധിക്കുള്ളിലും ചവറ, പന്മന, തേവലക്കര പഞ്ചായത്ത് പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാക്കനിയാകും. ഇവിടത്തെ വെള്ളം തടാകതീരവാസികള്‍ക്ക് ജല അതോറിറ്റി നല്‍കാറില്ലാത്തതിനാല്‍ അവരെ വരള്‍ച്ച അലോസരപ്പെടുത്തുന്നില്ല. രണ്ട് പതിറ്റാണ്ടിലധികമായി 48.5 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് വാട്ടര്‍ അതോറിറ്റി പ്രതിദിനം പമ്പുചെയ്ത് വില്‍ക്കുന്നത്. ഇതില്‍ 38.5 ദശലക്ഷം ലിറ്റര്‍ വെള്ളവും കൊണ്ടുപോകുന്നത് കൊല്ലം കോര്‍പറേഷനിലേക്കാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ശുദ്ധീകരണിയില്‍ കയറ്റിയിറക്കിയാണ് വെള്ളം വിതരണത്തിന് തയാറാക്കുന്നത്. തടാകത്തിന്‍െറ പമ്പിങ് ഏരിയയിലെ ജലനിരപ്പ് ഇപ്പോള്‍ മുമ്പില്ലാത്തവിധം താഴ്ന്നിരിക്കുകയാണ്. ദിവസം കഴിയുംതോറും താഴ്ന്നുകൊണ്ടിരിക്കുന്നു. സമുദ്രനിരപ്പില്‍നിന്ന് ഏറെ താഴെയാണ് ജലനിരപ്പ്. പമ്പിങ്ങിന് വെള്ളമത്തെിക്കാനുള്ള ലീഡിങ് ചാനല്‍ മണ്ണുമാന്തികൊണ്ട് തെളിച്ച് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. വേനല്‍ കാഠിന്യം തുടരുകയാണെങ്കില്‍ ഒന്നോ രണ്ടോ ആഴ്ചക്കകം ഇവിടെനിന്നുള്ള പമ്പിങ് പൂര്‍ണമായും നിര്‍ത്തിവെക്കേണ്ടിവരുമെന്ന സൂചനയാണ് അധികൃതര്‍ നല്‍കുന്നത്. വേനലില്‍ തടാകത്തിലെ ജലനിരപ്പ് ഉയര്‍ത്താന്‍ കല്ലടയാറിന്‍െറ കടപുഴ കടവില്‍ തടയണ നിര്‍മിച്ച് വെള്ളം തിരിച്ചുവിടാനുള്ള പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇതുവഴി തടാകത്തിലേക്ക് വെള്ളം ഒഴുക്കാന്‍ എന്ന് കഴിയുമെന്ന് മാത്രം ആര്‍ക്കും പറയാന്‍ കഴിയുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.