പുനലൂര്‍: പുനലൂര്‍-ചെങ്കോട്ട ബ്രോഡ്ഗേജ് ലൈന്‍ നിര്‍മാണം 2017 ജൂണ്‍മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് ദക്ഷിണ റെയില്‍വേ മധുര ഡിവിഷന്‍ ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസര്‍ പി.കെ. മിശ്ര പറഞ്ഞു. ലൈനിലെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താനത്തെിയതായിരുന്നു അദ്ദേഹം. 10 കിലോമീറ്ററോളം വരുന്ന ഇടമണ്‍-തെന്മല റീച്ചിലെ നിര്‍മാണം ഈ വര്‍ഷം പൂര്‍ത്തീകരിക്കും. തെന്മല പഴയ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തുനിന്ന് ട്രാക്ക്ലിങ്കിങ് തുടങ്ങി. ഇടമണ്‍-പുനലൂര്‍ റീച്ചിലെ ജോലികള്‍ മിക്കതും ഇതിനകം പൂര്‍ത്തിയായി. പുനലൂര്‍ റെയില്‍വേ സ്റ്റേഷനോടനുബന്ധിച്ച അടിപ്പാതയും ഇടമണ്‍ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ മിനുക്കുപണികളുമാണ് ശേഷിക്കുന്നത്. ചൊങ്കോട്ട- ഭഗവതിപുരം റീച്ചിലെയും ജോലി പൂര്‍ത്തിയായി വരുന്നു. കഴുതുരുട്ടി- ഭഗവതിപുരം റീച്ചിലെ ജോലികളാണ് പ്രധാനമായും ശേഷിക്കുന്നത്. പുതിയ തുരങ്കങ്ങളും 13 കണ്ണറ പാലം ജാക്കറ്റിങ്ങിനുമാണ് കാലതാമസമെടുക്കുന്നത്. കൂടാതെ ഈ ഭാഗത്ത് ലൈന്‍ സ്ഥാപിക്കുന്നതിന് പാറ പൊട്ടിച്ച് മാറ്റുന്നതിനും കാലതാമസം വേണ്ടിവരും. ശേഷിക്കുന്ന ജോലി വേഗത്തിലാക്കാനും ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. ചീഫ് എന്‍ജിനീയര്‍ രവീന്ദ്രന്‍പിള്ള, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍മാരായ രാജേന്ദ്രബാബു, രാജശേഖരന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തോടെ തെന്മല റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നാണ് പരിശോധന തുടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.