അച്ചന്‍കോവില്‍ –പുനലൂര്‍ പാതയില്‍ കാട്ടാനയിറങ്ങി

പത്തനാപുരം: അച്ചന്‍കോവില്‍ പുനലൂര്‍ അന്തര്‍സംസ്ഥാന സമാന്തരപാതയില്‍ കാട്ടാനയിറങ്ങി. മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജനവാസമേഖലയില്‍ കാട്ടാനകളിറങ്ങിയത് പ്രദേശവാസികളെയും പരിഭ്രാന്തരാക്കി. ചൊവ്വാഴ്ച രാവിലെ 11 ഓടെ യാണ് മുള്ളുമല കോട്ടക്കയം ഭാഗത്ത് രണ്ട് കാട്ടാനകള്‍ ഇറങ്ങിയത്. അലിമുക്ക്-അച്ചന്‍കോവില്‍ പാതയില്‍ കോട്ടക്കയത്തിന് സമീപം നിലയുറപ്പിച്ച ഇവ ഇരുചക്ര വാഹനയാത്രികരെയും പ്രദേശവാസികളെയും ആക്രമിക്കാന്‍ ശ്രമിച്ചു. വാഹനങ്ങള്‍ ഉപേക്ഷിച്ചാണ് പലരും രക്ഷപ്പെട്ടത്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ആനകള്‍ കാടുകയറിയത്. ഒരുമാസം മുമ്പും പാതയില്‍ കാട്ടാന ശല്യമുണ്ടായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലേക്കാണ് അന്ന് കാട്ടാനക്കൂട്ടം എത്തിയത്. റോഡിന്‍െറ മറുവശത്തുള്ള അച്ചന്‍കോവിലാറ് ലക്ഷ്യമാക്കിയാണ് ആനകള്‍ കൂട്ടത്തോടെ ജനവാസമേഖലയിലേക്ക് എത്തുന്നത്. കാട്ടുതീ മൂലമാണ് കാട്ടാനകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയതെന്നാണ് വനപാലകര്‍ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.