കൊല്ലം: ജില്ലയെ മുഴുവന്‍ നിരീക്ഷിക്കുന്ന വിധത്തില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നു. അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ പൊലീസിന് പ്രത്യേക അലാറം വഴി സൂചന നല്‍കാന്‍ കഴിയുന്ന തരത്തിലുള്ള സെന്‍സര്‍ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളുള്ള കാമറയാണ് സ്ഥാപിക്കുന്നത്. ഇതിനുപുറമെ, നഗരത്തിലെ ഷോപ്പുകളിലും മറ്റും സ്ഥാപിച്ചിരിക്കുന്ന കാമറകളുമായി ലിങ്ക് ചെയ്യുന്നതോടെ നഗരത്തിന്‍െറ മുഴുവന്‍ ചലനങ്ങളും പൊലീസിന് അറിയാന്‍ കഴിയും. ഇതിനുപുറമെ ജില്ലയിലെ പ്രധാന കവലകളിലും വ്യാപാരകേന്ദ്രങ്ങളിലും കാമറ സ്ഥാപിക്കും. പ്രാഥമികഘട്ടത്തില്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലായിരിക്കും കാമറകള്‍ നിരീക്ഷിക്കുക. പിന്നീട് പ്രാദേശിക സ്റ്റേഷനുകള്‍ വഴിയും കാമറകളുടെ നിരീക്ഷണം വ്യാപിപ്പിക്കും. സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന കാമറകളുമായി ലിങ്കുണ്ടാക്കാന്‍ വ്യാപാരികളുടെ സംഘടനകളുമായി പൊലീസ് ചര്‍ച്ച ആരംഭിച്ചു. കുറ്റകൃത്യങ്ങള്‍ നഗരത്തിലും ജില്ലയിലും കുറക്കുക എന്നതാണ് പദ്ധതികൊണ്ട് പൊലീസ് ഉദ്ദേശിക്കുന്നത്. സമീപകാലത്ത് നഗരത്തില്‍ നടന്ന പല മോഷണക്കേസിലും കൊലപാതകങ്ങളിലും സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് തുണയായത്. ചവറ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ജില്ലയില്‍ ആദ്യം പദ്ധതി നടപ്പാക്കുന്നത്. ഷിബു ബേബിജോണ്‍ എം.എല്‍.എയുടെ ഫണ്ടില്‍നിന്നുള്ള പണം ഉപയോഗിച്ചാണ് ഇവിടെ കാമറ സ്ഥാപിക്കുന്നത്. ഇതിനുപുറമെ, പൊലീസിന്‍െറ പ്ളാന്‍ ഫണ്ടില്‍നിന്നും ഇതിന് തുക ചെലവഴിക്കും. പ്രധാനപ്പെട്ട കവലകളെല്ലാം കാമറ നിരീക്ഷണത്തിലാകുമ്പോള്‍ ജനം കൂടുതല്‍ ജാഗരൂകരാകുമെന്ന പ്രതീക്ഷയും പൊലീസിനുണ്ട്്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാത്രികാലങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ സുരക്ഷിതമായി സഞ്ചരിക്കാനുള്ള സാഹചര്യം ഒരുക്കാമെന്നും സാമൂഹികവിരുദ്ധരുടെ ശല്യം കുറക്കാന്‍ സാധിക്കുമെന്നും പൊലീസ് കണക്കുകൂട്ടുന്നുണ്ട്. ഇപ്പോള്‍ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച കാമറകളുടെ തകരാറുകളും ഉടന്‍ പരിഹരിക്കും. സമീപകാലത്ത് ഏറ്റവും കൂടുതല്‍ മോഷണവും മാല പിടിച്ചുപറിക്കലും സ്ത്രീകള്‍ക്കെതിരായ അക്രമവും അശ്രദ്ധ ഡ്രൈവിങ്മൂലമുള്ള അപകടങ്ങളും നടന്നത് പ്രധാനമായും കവലകളിലാണെന്ന് പൊലീസ് നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു. 10 മാസംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാനാണ് പൊലീസ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.