കൊല്ലം: താലൂക്ക് ഓഫിസ് പുതിയ സമുച്ചയത്തിന്‍്റെ ഉദ്ഘാടനം വ്യാഴാഴ്ച നടക്കും. ആറ് നിലകളുള്ള പുതിയ കെട്ടിടത്തില്‍ താലൂക്ക് ഓഫിസ്, താലൂക്ക് സര്‍വേ ഓഫിസ്, ആര്‍.ആര്‍.ഓഫിസ് എന്നിവയാണ് പ്രവര്‍ത്തിക്കുക. രാവിലെ 12ന് മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം നിര്‍വഹിക്കുമെന്ന് പി.കെ. ഗുരുദാസന്‍ എം.എല്‍.എ അറിയിച്ചു. 2011 ഫെബ്രുവരി ഒമ്പതിനാണ് പഴയ താലൂക്ക് ഓഫിസിന്‍െറ മാതൃകയില്‍ പുതിയ ഓഫിസ് സമുച്ചയത്തിന്‍െറ നിര്‍മാണം ആരംഭിച്ചത്. എല്ലാനിലകളിലും ഫയര്‍ എസ്കേപ് സംവിധാനവും രണ്ട് ലിഫ്റ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. ലിഫ്റ്റുകള്‍ പിന്നീട് സ്ഥാപിക്കും. പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ട്. താലൂക്ക് ഓഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ പുതിയ കെട്ടിടം പുരാവസ്തു വകുപ്പ് ഏറ്റെടുക്കും. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച ഈ കെട്ടിടം സ്വാതന്ത്ര്യം ലഭിക്കുന്നതുവരെ ജയിലായാണ് പ്രവര്‍ത്തിച്ചത്. വൈക്കം മുഹമ്മദ് ബഷീറടക്കം പല പ്രമുഖരും സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന്‍െറ പേരില്‍ ഇവിടെ തടവില്‍ കഴിഞ്ഞിട്ടുണ്ട്. ഈ കെട്ടിടം പൈതൃകസ്മാരകമായി സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 50 ലക്ഷം രൂപയും അനുവദിച്ചു. ജില്ലാ നിര്‍മിതികേന്ദ്രത്തിനാണ് നവീകരണ ചുമതല. അടുത്തയാഴ്ച നവീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.