തെക്കുംഭാഗം യു.പി സ്കൂളിലെ ആക്രമണം; രണ്ട് വിദ്യാര്‍ഥികള്‍ പിടിയില്‍

ചവറ: തെക്കുംഭാഗം സര്‍ക്കാര്‍ യു.പി സ്കൂളിലെ ആക്രമണവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ഥികളെ പൊലീസ് പിടികൂടി. ആറ്, ഏഴ്ക്ളാസ് വിദ്യാര്‍ഥികളായ രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്. ഇതേ സ്കൂളില്‍ തന്നെ പഠിക്കുന്ന ഏഴാം ക്ളാസുകാരനും സമീപത്തെ മറ്റൊരു സ്വകാര്യ മാനേജ്മെന്‍റ് സ്കൂളിലെ കുട്ടിയെയുമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒരാഴ്ച മുമ്പ് കമ്പ്യൂട്ടര്‍ ലാബും സ്മാര്‍ട്ട് ക്ളാസ് റൂമുകള്‍, ജൈവ മാലിന്യ പ്ളാന്‍റ്, കുടിവെള്ള പൈപ്പുകള്‍, ആര്‍ട്ട് ഗ്യാലറി എന്നിവ തകര്‍ക്കുകയും രണ്ട് ലാപ് ടോപ്പുകള്‍ കാണാതാവുകയും ചെയ്തിരുന്നു. സ്കൂള്‍ അധികൃതരുടെ പരാതിയെതുടര്‍ന്ന് തെക്കുംഭാഗം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. ഇതിനെതുടര്‍ന്ന് കരുനാഗപ്പള്ളി എ.സി.പി സുരേഷ്കുമാറിന്‍െറ നിര്‍ദേശപ്രകാരം പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചിരുന്നു. ഒരാഴ്ചയോളം പൊലീസിനെ വട്ടം കറക്കിയ സംഭവത്തില്‍ സ്ഥലത്തെ പ്രധാന പ്രശ്നക്കാരെയും സംശയം ഉള്ളവരെയും പൊലീസ് ചോദ്യംചെയ്തിരുന്നു. വിരലടയാള വിദഗ്ധര്‍ എത്തി സംശയമുള്ളവരുടെ വിരലടയാളവും പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടികള്‍ പിടിയിലായത്. ഒരു കുട്ടിയുടെ ബന്ധുവിന്‍െറ വീടിന് സമീപത്തുനിന്ന് നഷ്ടപ്പെട്ട ലാപ് ടോപ് കണ്ടത്തെിയതായി പൊലീസ് പറഞ്ഞു. പിടിയിലായ കുട്ടികളെ ജുവനൈല്‍ ഹോമില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.