കുടിവെള്ള ക്ഷാമം: പത്മനാഭന്‍ജെട്ടി നിവാസികള്‍ നഗരസഭ ഉപരോധിച്ചു

കരുനാഗപ്പള്ളി: ശുദ്ധജല വിതരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്മനാഭന്‍ജെട്ടി നിവാസികള്‍ നഗരസഭ ഉപരോധിച്ചു. ഏറെനാളായി പ്രദേശത്ത് കുടിവെള്ളം കിട്ടാക്കനിയാണ്. ആല്‍ത്തറമൂട് ക്ഷേത്രത്തിന് സമീപം 18 ലക്ഷം രൂപ ചെലവഴിച്ച് മുന്‍ ഭരണസമിതി കുഴല്‍ക്കിണര്‍ സ്ഥാപിച്ചെങ്കിലും ഇതു പ്രവര്‍ത്തിപദത്തിലത്തെിയിരുന്നില്ല. മുത്തത്തേ് പമ്പ്ഹൗസ് വഴിയാണ് ഇപ്പോഴും ശുദ്ധജല വിതരണം നടക്കുന്നത്. ജപ്പാന്‍ കുടിവെള്ള പദ്ധതി ലിങ്ക് ചെയ്ത് വെള്ളമത്തെിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വേനല്‍ കടുത്തതോടെ ടാങ്കറില്‍ പോലും ജലമത്തെിക്കാന്‍ തയാറാകാതായതോടെയാണ് പൈപ്പുകള്‍ വഴി ഇപ്പോള്‍കിട്ടുന്ന മലിനജലവുമായി നാട്ടുകാര്‍ നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഒന്നര മണിക്കൂറോളം ഉപരോധം തുടര്‍ന്നതോടെ നഗരസഭാ അധികൃതര്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി. രണ്ടു ദിവസങ്ങള്‍ക്കകം പത്മനാഭന്‍ജെട്ടി പ്രദേശത്തെ ശുദ്ധജല ദൗര്‍ലഭ്യത്തിന് പരിഹാരം കാണാമെന്നറിയിച്ചതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. പ്രദേശവാസികളായ രാജേഷ്, ദയാവതി, സരള, ജ്യോതി, പത്മലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഉപരോധം സമരം നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.