ചവറ: കുട്ടികളിലെ അമിത മൊബൈല്‍ഫോണ്‍ ഉപയോഗം ഭാവിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് എ.ഡി.ജി.പി ഋഷിരാജ് സിങ്. പന്മന ഇടപ്പള്ളിക്കോട്ട വലിയം സ്കൂളിലെ എട്ടാമത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ അടുത്തകാലത്ത് നടത്തിയ സര്‍വേയില്‍ മൂന്ന് മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍ വരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായാണ് കാണുന്നത്. ആവശ്യത്തിനുമാത്രം ഉയോഗിക്കുക. ഇതില്‍ രക്ഷാകര്‍ത്താക്കള്‍ ശ്രദ്ധ ചെലുത്തണം. റോഡ് സുരക്ഷയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കാന്‍ അധ്യാപകര്‍ ക്ളാസ് നല്‍കണം. കുട്ടികള്‍ സ്കൂളില്‍ സ്വന്തമായി വാഹനങ്ങളില്‍ വന്നാല്‍ സ്കൂള്‍ പരിസരത്ത് കയറ്റാന്‍ പാടില്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വലിയത്ത് ഗ്രൂപ് ചെയര്‍മാന്‍ വലിയത്ത് ഇബ്രാഹീംകുട്ടി അധ്യക്ഷത വഹിച്ചു. അസീസിയ മെഡിക്കല്‍ കോളജ് ചെയര്‍മാന്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. സി.പി.എം ഏരിയ സെക്രട്ടറി ടി. മനോഹരന്‍, മാനേജിങ് ഡയറക്ടര്‍ വലിയത്ത് സിനോജ്, ചവറ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് തങ്കമണിപിള്ള, യുവജനക്ഷേമ ബോര്‍ഡംഗം അഡ്വ. സി.പി. സുധീഷ്കുമാര്‍, പന്മന പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ശാലിനി, ബ്ളോക് പഞ്ചായത്ത് അംഗം സുധാകുമാരി, പഞ്ചായത്ത് അംഗങ്ങളായ വരവിള നിസാര്‍, ആര്‍. രവി, ഉപ പ്രഥമാധ്യപിക സോണിയ ജൂബി, സജ്ന സിനോജ്, കോഞ്ചേരില്‍ ഷംസുദ്ദീന്‍, മാമൂലയില്‍ സേതുക്കുട്ടന്‍, ടി. രാധാകൃഷ്ണന്‍, അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ കെ. രമേശന്‍ സ്വാഗതവും അധ്യാപിക സുപ്രിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.