പുനലൂര്‍: ലക്ഷങ്ങള്‍ ചെലവിട്ട് നട്ടുപിടിപ്പിച്ച തേക്കുകള്‍ വേണ്ടത്ര പരിചരണമില്ലാതെ വളര്‍ച്ച മുരടിച്ച് നശിക്കുന്നു. സംസ്ഥാന ഖജനാവിന്‍െറ പ്രധാന വരുമാനമാര്‍ഗമായ, വനംവകുപ്പിന്‍െറ കിഴക്കന്‍ മേഖലയിലെ മിക്ക തേക്ക് തോട്ടങ്ങളിലും തൈ വെച്ച് വര്‍ഷങ്ങളായിട്ടും വേണ്ടത്ര പരിചരണം നല്‍കാന്‍ അധികൃതര്‍ തയാറായില്ല. ഇതുകാരണം നട്ടുപിടിപ്പിച്ചതിന്‍െറ നല്ളൊരു പങ്ക് തൈകള്‍ ആനയും മറ്റു കാട്ടു മൃഗങ്ങളും നശിപ്പിച്ചിരുന്നു. കൂടാതെ കാട്ടുതീ മൂലം പല തോട്ടങ്ങളിലും വന്‍തോതില്‍ തൈ നശിച്ചു. ഇതിനെയെല്ലാം അതിജീവിച്ച് നില്‍ക്കുന്ന തൈകളാകട്ടെ സമയാസമയങ്ങളിലെ പരിചരണക്കുറവുകാരണം വേണ്ടത്ര പുഷ്ടിപ്പെടുന്നില്ല. ഇതുകാരണം ഈ പ്ളാന്‍േറഷനില്‍നിന്ന് നിശ്ചിത സമയങ്ങളില്‍ മരങ്ങള്‍ മുറിച്ചുമാറ്റി ലഭിക്കേണ്ട ആദായം സയത്തിന് ലഭിക്കാതെ വരും. ഇടമുറിക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന അളവിലുള്ള കഴകള്‍ ലഭിക്കാതെ വരുന്നു. തേക്ക് പ്ളാന്‍േറഷനില്‍ തൈ വളരുന്നതിന് അനുസരിച്ച് ഇടമുറിച്ച് മാറ്റല്‍ പ്രധാനമാണ്. അനാവശ്യമായി വളരുന്ന ശിഖരങ്ങള്‍ മുറിച്ച് മാറ്റി സൂര്യപ്രകാശം ലഭിക്കാനും മരങ്ങള്‍ വളരാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനുശേഷം നിശ്ചിതവര്‍ഷം കഴിയുമ്പോള്‍ ഒരു പരിധിയില്‍ കൂടുതലുള്ള മരങ്ങള്‍ മുറിച്ച് മാറ്റി പ്ളാന്‍േറഷനിലെ മരങ്ങളുടെ എണ്ണം കുറക്കണം. പ്ളാന്‍േറഷന്‍െറ അവസാന കാലാവധിയായ 60 വര്‍ഷം ആകുമ്പോള്‍ ഒരു ഹെക്ടറില്‍ 60 മരങ്ങളേ ഉണ്ടാകാവൂ. ലക്ഷണമൊത്ത മരങ്ങള്‍ വളര്‍ത്തിയെടുത്ത് കൂടുതല്‍ ആദായം ലഭിക്കാനാണ് ഇത്തരത്തില്‍ പരിചരണം മുറക്കുചെയ്യുന്നത്. മണ്ണാറപ്പാറ റെയ്ഞ്ചിന്‍െറ പരിധിയിലുള്ള 77, 78 പ്ളാന്‍േറഷനുകളായ ചേമ്പാല, കുട്ടുമുമ്പ് തേക്ക് തോട്ടങ്ങള്‍ വളര്‍ച്ച മുരടിപ്പിന് ഉദാഹരണമാണ്. കുറഞ്ഞത് 50 ഹെക്ടര്‍വീതം വരുന്ന ഈ പ്ളാന്‍േറഷനുകളില്‍ അടുത്തിടെ ഇടമുറിക്ക് മാര്‍ക്ക് ചെയ്തെങ്കിലും വേണ്ടത്ര അളവിലുള്ള കഴകള്‍ ലഭിക്കുകയില്ളെന്ന് കണ്ട് പ്രവൃത്തി തുടങ്ങിയില്ല. ഇത്തരത്തില്‍ പുനലൂര്‍, തെന്മല, അച്ചന്‍കോവില്‍ തുടങ്ങിയ ഡിവിഷനുകളുടെ പരിധിയില്‍ നിരവധി പ്ളാന്‍േറഷനുകളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. പ്ളാന്‍േറഷന്‍ പരിചരണത്തില്‍ വകുപ്പ് വേണ്ടത്ര ശ്രദ്ധചെലുത്താത്തതും പ്രവൃത്തികള്‍ക്ക് ആവശ്യമായ ഫണ്ട് സമയത്തിന് അനുവദിക്കാത്തതുമാണ് വളര്‍ച്ച മുരടിപ്പിന് ഇടയാക്കിയതെന്ന് ആക്ഷപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.