കൊട്ടിയം: ഉത്സവത്തിനിടെ എസ്.ഐയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലുപേരെ കൊട്ടിയം സി.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തി. പട്ടാളക്കാരന്‍ ഉള്‍പ്പെടെ പിടിയിലായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ ചുമത്തിയത് നിസ്സാര വകുപ്പുകളാണെന്ന ആരോപണം പൊലീസ് സേനയില്‍ ശക്തമായതിനെതുടര്‍ന്നാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തയാറായത്. ഉമയനല്ലൂര്‍ മുണ്ടുചിറ ക്ഷേത്രത്തിലെ ഉത്സവം നടക്കുന്നതിനിടെ തല്ല്കൂടിയ ഒരാളെ പൊലീസ് പിടികൂടി. ഇയാളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടാണ് ദേശീയപാതയില്‍ ഉത്സവവുമായി ബന്ധപ്പെട്ട് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊട്ടിയം അഡീഷനല്‍ എസ്.ഐ അജേഷിനെ ഒരുസംഘം ആക്രമിച്ചത്. അക്രമികളില്‍ നിന്ന് രക്ഷനേടുന്നതിന് അടുത്തുള്ള വീട്ടിലേക്ക് ഓടിക്കയറിയ എസ്.ഐ യെ അവിടെ ചെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയതോടെ കൂടുതല്‍ പൊലീസ് സംഘമത്തെി എസ്.ഐയെ മോചിപ്പിക്കുകയും നാലുപേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. എസ്.ഐയെ ആക്രമിച്ചവര്‍ക്കെതിരെ വധശ്രമക്കേസ് എടുത്തില്ളെന്നാരോപിച്ച് പൊലീസ് സേനാംഗങ്ങള്‍ രംഗത്തത്തെി. ഇതോടെയാണ് കേസന്വേഷണം കൊട്ടിയം സി.ഐ ജോഷി ഏറ്റെടുക്കുകയും എസ്.ഐ അജേഷിന്‍െറ മൊഴി രേഖപ്പെടുത്തുകയും ചെയ്തത്. മുണ്ടുചിറ സ്വദേശികളായ രാജേഷ്, സനൂജ്, സജു, ചന്തു എന്നിവരാണ് പിടിയിലായിരുന്നത്. ഇവരെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതില്‍ നിന്ന് കേസില്‍ പ്രതികളായ ഏതാനും സര്‍ക്കാര്‍ ജീവനക്കാരെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതോടെ അവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കൊട്ടിയം സി.ഐ ജോഷി, എസ്.ഐ അശോക്കുമാര്‍, എ.എസ്.ഐ ഹരിലാല്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.