പത്തനാപുരം: പുന്നല വില്ളേജ് ഓഫിസ് പ്രവര്‍ത്തിക്കുന്നത് അടിസ്ഥാനസൗകര്യമില്ലാത്ത കെട്ടിടത്തില്‍. തകര്‍ച്ചയിലായിരുന്ന വില്ളേജ് ഓഫിസ് കെട്ടിടം മാറ്റി പുതിയത് നിര്‍മിക്കണമെന്ന ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് പുതിയ കെട്ടിടം നിര്‍മിക്കാന്‍ അധികൃതര്‍ തയാറായത്. റവന്യൂ വകുപ്പില്‍നിന്ന് 42 ലക്ഷം രൂപ അനുവദിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. ഒരു വര്‍ഷം മുമ്പുതന്നെ ഓഫിസ് പുന്നലയിലുള്ള വാടക കെട്ടിടത്തിലേക്ക് മാറിയിരുന്നു. പിന്നീട് ഇവിടെനിന്ന് ആനക്കുളം കൃഷി ഓഫിസിനോട് ചേര്‍ന്ന പഞ്ചായത്ത് വക കെട്ടിടത്തിലേക്ക് മാറി. എന്നാല്‍, ഇവിടെയാകട്ടെ അടിസ്ഥാനസൗകര്യമോ ആവശ്യത്തിനുള്ള സ്ഥലസൗകര്യമോ ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. വനമേഖലയും തോട്ടംമേഖലയും ഏറെയുള്ള പിറവന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പുന്നല വില്ളേജ് ഓഫിസില്‍ നിരവധി ആളുകള്‍ ദിവസേന വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നത്. പുതിയ കെട്ടിടത്തില്‍ രണ്ടുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയാണ് ഓഫിസ് നിര്‍മിക്കുക. ഇതോടെ താലൂക്കിലെതന്നെ ഏറ്റവും വലിയ വില്ളേജ് ഓഫിസ് കെട്ടിടമായി പുന്നല വില്ളേജ് ഓഫിസ് മാറും. പക്ഷേ, ഇതുവരെയായും പഴയ കെട്ടിടം പൊളിച്ചുനീക്കാനോ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനോ തയാറായിട്ടില്ല. ഇതു പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.