ചവറ: ദേശീയപാതയില്‍ ചവറ ബസ്സ്റ്റാന്‍ഡ് മുതല്‍ നീണ്ടകര പാലം വരെ പലയിടങ്ങളിലായി രൂപപ്പെട്ട കുഴികള്‍ അപകടക്കെണിയാകുന്നു. ഇത് യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയാണ്. കുഴികള്‍ കാരണം ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. അശാസ്ത്രീയ റീടാറിങ് അപകടങ്ങള്‍ വര്‍ധിക്കാനിടയാക്കുകയാണ്. നീണ്ടകര, വേട്ടുതറ, ചീലാന്തിമുക്ക്, പരിമണം, പുത്തന്‍തുറ, എ.എം.സി, ചവറ ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്. ആദ്യം ഇട്ട ടാറിനുമുകളില്‍ മാനദണ്ഡം പാലിക്കാതെ വീണ്ടും ടാര്‍ ചെയ്തതാണ് കുഴികള്‍ വീണ്ടും രൂപപ്പെടാന്‍ കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. റോഡിന്‍െറ വശങ്ങളില്‍ പല ഭാഗത്തും വന്‍ കുഴിയാണ്. എതിരെ വരുന്ന വാഹനങ്ങള്‍ സൈഡ് കൊടുക്കുന്നതിനിടെ ഇരുചക്രവാഹനങ്ങള്‍ ടാറിങ്ങില്‍നിന്നും ഇറങ്ങി അപകടം സംഭവിക്കുന്നതും നിത്യസംഭവമാണ്. കോടിക്കണക്കിന് രൂപ റോഡ് നികുതിയിനത്തില്‍ വാഹന ഉടമകളില്‍നിന്ന് ഈടാക്കുമ്പോള്‍ ദേശീയപാതയിലൂടെപ്പോലും സുഗമമായി യാത്ര ചെയ്യാന്‍ അധികൃതര്‍ ഇനിയും നടപടി സ്വീകരിക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.