പാരിപ്പള്ളി: നിന്നുതിരിയാനിടമില്ലാത്ത പാരിപ്പള്ളി പൊലീസ് സ്റ്റേഷന്‍ സ്ഥലപരിമിതിയില്‍ വീര്‍പ്പുമുട്ടുന്നു. സ്റ്റേഷനു മുന്നില്‍ ഒരു ജീപ്പ് പാര്‍ക്ക് ചെയ്താല്‍ പിന്നൊന്നിനും സ്ഥലമില്ലാത്ത സ്ഥിതിയാണ്. ഒന്നിലധികം ഉദ്യോഗസ്ഥരുടെ വാഹനങ്ങളത്തെിയാല്‍ പാര്‍ക്ക് ചെയ്യാന്‍ മറ്റു സ്ഥലങ്ങള്‍ തേടേണ്ട അവസ്ഥയാണ്. പല കേസുകളിലായി പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ വളപ്പില്‍തന്നെയാണ് കൊണ്ടിടുന്നത്. ഇവയിലധികവും ടൂവീലറുകളാണ്. സ്റ്റേഷന്‍െറ പിന്നിലും മുന്നിലും വാഹനങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പിടിച്ചെടുത്ത വലിയ വാഹനങ്ങള്‍ ദേശീയപാതയോരത്തും സ്റ്റേഷനു മുന്നിലുള്ള മറ്റൊരു വളപ്പിലുമാണ് നിക്ഷേപിച്ചിരിക്കുന്നത്. സ്റ്റേഷനോട് ചേര്‍ന്നുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ വളപ്പിലും ഇത്തരത്തില്‍ വാഹനങ്ങള്‍ ഇട്ടിരിക്കുന്നു. ഇതുമൂലം അവിടെയും ബുദ്ധിമുട്ടനുഭവപ്പെടുന്നു. വര്‍ഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങള്‍ക്കിടയില്‍ ഇഴജന്തുക്കളുടെ ശല്യവുമുണ്ടെന്ന് പരാതിയുണ്ട്. ഇത്തരത്തിലെ വാഹനങ്ങള്‍ കാലാകാലങ്ങളില്‍ ഇവിടെനിന്ന് നീക്കം ചെയ്യാനോ നിക്ഷേപിക്കാന്‍ മറ്റു സ്ഥലങ്ങള്‍ കണ്ടത്തൊനോ നടപടി വേണമെന്ന് ആവശ്യമുയരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.