സുധീഷിന്‍െറ വീട് കലക്ടര്‍ സന്ദര്‍ശിച്ചു

മണ്‍റോതുരുത്ത്: സിയാച്ചിനില്‍ മഞ്ഞുവീഴ്ചയില്‍ മരണമടഞ്ഞ ലാന്‍സ്നായിക് സുധീഷ്കുമാറിന്‍െറ മണ്‍റോതുരുത്തിലെ വീട് കലക്ടര്‍ എ. ഷൈനമോള്‍ സന്ദര്‍ശിച്ചു. ജവാന്‍െറ ഭൗതികശരീരം പരേഡിന് വെക്കുന്ന മുളച്ചന്ത്ര ക്ഷേത്രമൈതാനവും പൊതുദര്‍ശനത്തിന് വെക്കുന്ന സുധീഷ് പ്രാഥമിക വിദ്യാഭ്യാസം നടത്തിയ മണ്‍റോതുരുത്ത് ഗവ. എല്‍.പി.എസിലെ ക്രമീകരണവും കലക്ടറും ഉദ്യോഗസ്ഥരും വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്‍റ് ബിനു കരുണാകരനും മുഴുവന്‍ പഞ്ചായത്ത് സമിതി അംഗങ്ങളും ആര്‍മി ജൂനിയര്‍ കമീഷണര്‍ ഓഫിസര്‍ സാംകുട്ടി ജോര്‍ജ്, ആര്‍.ഡി.ഒ എം. വിശ്വനാഥന്‍, തഹസില്‍ദാര്‍ ഷാനവാസ്, വില്ളേജ് ഓഫിസര്‍ ദീപ്തി വിശ്വനാഥ്, പഞ്ചായത്ത് സെക്രട്ടറി ടി.എഫ്. ജോസഫ് എന്നിവരും ഉണ്ടായിരുന്നു. മൃതദേഹം എന്ന് എത്തിക്കുമെന്നത് ഇനിയും വ്യക്തമായിട്ടില്ല. കാലാവസ്ഥ മോശമായതാണ് ക്രമീകരണങ്ങള്‍ പാളുന്നതിന് കാരണം. പോസ്റ്റ്മോര്‍ട്ടത്തിനും എംബാമിങ്ങിനും സൈനികപരേഡിനും ശേഷം ഒമ്പത് ജവാന്മാരുടെയും മൃതദേഹങ്ങള്‍ ഫത്തേപൂര്‍ മിലിട്ടറി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.