ആയൂര്‍: സ്കൂള്‍ വാഹനങ്ങള്‍ വിദ്യാര്‍ഥികളെ കയറ്റിപ്പോകുന്ന സമയത്ത് ടിപ്പര്‍ ലോറികള്‍ നിയമം ലംഘിച്ച് ചീറിപ്പായുന്നു. രാവിലെ എട്ടിനും 10നും ഇടയിലും വൈകീട്ട് 3.30നും അഞ്ചിനും ഇടയിലും ടിപ്പര്‍ ലോറികള്‍ നിരത്തിലിറങ്ങാന്‍ പാടില്ളെന്ന നിയമം ലംഘിച്ചാണ് പാറ കയറ്റിയുള്ള പരക്കം പാച്ചില്‍. ഓയൂര്‍, ഓട്ടുമല, അമ്പലംകുന്ന്, വെളിനല്ലൂര്‍, റോഡുവിള, കരിങ്ങന്നൂര്‍, ചെറിയ വെളിനല്ലൂര്‍, ഇളമാട്, അര്‍ക്കന്നൂര്‍, കായില, മൈലോട് ഭാഗങ്ങളിലാണ് ടിപ്പറുകളുടെ മരണപ്പാച്ചില്‍. നാട്ടുകാരും പൊതുപ്രവര്‍ത്തകരും സ്കൂള്‍ അധികൃതരും നിരവധി തവണ പരാതിപ്പെട്ടിട്ടും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ളെന്നാണ് പരാതി. പേരിന് മാത്രം വാഹനപരിശോധന നടത്തുമെങ്കിലും രണ്ട് ദിവസത്തിനകം വീണ്ടും പഴയപടി തന്നെയെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അമിതഭാരം കയറ്റിയ പാറലോറികള്‍ നിരത്തില്‍ ജീവന് ഭീഷണി ഉയര്‍ത്തിയാണ് ദിവസവും കടന്നുപോകുന്നത്. ടിപ്പറിന്‍െറ ലോഡ് കാരിയറിന് മുകളില്‍ കൂനകൂട്ടിയാണ് അപകടകരമായ നിലയില്‍ ടിപ്പറുകളില്‍ പാറകടത്തുന്നത്. ലോഡ് നിരപ്പിന് മുകളില്‍ പാറകയറ്റിപ്പോയ ടിപ്പറുകളില്‍നിന്ന് റോഡിലേക്ക് പാറ തെറിച്ചുവീണ് പ്രദേശത്ത് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അധികൃതര്‍ കണ്ടില്ളെന്ന മട്ടാണ്. ടിപ്പറുകള്‍ക്ക് പിറകെ വന്ന ബൈക്ക് യാത്രികരും കാല്‍നടയാത്രികരും കാറുകളും പ്രദേശത്ത് പാറ വീണ് അപകടങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. റോഡുകളിലെ ഗട്ടറുകളും കുഴികളും ലോറികളില്‍നിന്ന് പാറതെറിച്ച് താഴെ വീഴുന്നതിന് ഇടയാക്കുകയാണ്. ഓഫിസുകളിലേക്കും തൊഴില്‍ശാലകളിലേക്കും സ്കൂള്‍ കോളജുകളിലേക്കും പോകുന്ന സമയത്ത് ടിപ്പര്‍ ലോറികളുടെ നിയന്ത്രണമില്ലാത്ത പാച്ചില്‍ ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്. ചട്ടം ലംഘിച്ചുള്ള ടിപ്പറുകളുടെ മരണപ്പാച്ചില്‍ നിയന്ത്രിച്ചില്ളെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍തന്നെ നടത്തുമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.