കണ്ണനല്ലൂര്‍: കണ്ണനല്ലൂരില്‍ പൊലീസ് ഒൗട്ട്പോസ്റ്റ് ഉള്ളതും ഇല്ലാത്തതും ഒരുപോലെയെന്ന് നാട്ടുകാര്‍. പകല്‍സമയങ്ങളില്‍ ഒൗട്ട്പോസ്റ്റ് അടഞ്ഞുകിടക്കുകയാണ്. പരാതി കൊടുക്കാനത്തെുന്നവര്‍ പലപ്പോഴും മടങ്ങിപ്പോകുകയാണ് പതിവ്. തലേദിവസത്തെ റിപ്പോര്‍ട്ട് വയര്‍ലസിലൂടെ നല്‍കിക്കഴിഞ്ഞാലുടന്‍ പട്രോളിങ്ങിനായി ഒൗട്ട്പോസ്റ്റില്‍ ഡ്യൂട്ടിയിലുള്ളവര്‍ പോകുമെന്ന് നാട്ടുകാര്‍ പറയുന്നു. കണ്ണനല്ലൂരിലോ പരിസരത്തോ സംഭവമുണ്ടായാല്‍ പൊലീസത്തൊന്‍ വൈകുന്ന സ്ഥിതിയാണ്. ഒൗട്ട്പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ പട്രോളിങ്ങിലും വാഹനപരിശോധനയിലുമാണെന്ന ആക്ഷേപം ഉയര്‍ന്നിട്ട് നാളുകളായി. ഒൗട്ട്പോസ്റ്റ് ജീവനക്കാരെ ഇത്തരം ഡ്യൂട്ടികളില്‍നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ്. കൊട്ടിയം സ്റ്റേഷനില്‍നിന്ന് പൊലീസ് എത്താന്‍ വൈകുന്നെന്ന പ്രദേശവാസികളുടെ വര്‍ഷങ്ങളായുള്ള പരാതികളെ തുടര്‍ന്നാണ് പഞ്ചായത്ത് നല്‍കിയ കെട്ടിടത്തില്‍ ഒൗട്ട്പോസ്റ്റ് ആരംഭിച്ചത്. അതേസമയം, ആവശ്യത്തിന് പൊലീസ് ഇല്ലാത്തതാണ് ഒൗട്ട്പോസ്റ്റ് അടച്ചിടാന്‍ കാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.