കുടിവെള്ളത്തില്‍ യോജിപ്പ്;പഞ്ചായത്ത് കമ്മിറ്റി വാട്ടര്‍ അതോറിറ്റി ഉപരോധിച്ചു

കുണ്ടറ: പഞ്ചായത്തില്‍ കുടിവെള്ളം മുടങ്ങിയതിന് പരിഹാരം കാണാന്‍ രാഷ്ട്രീയ ചേരിതിരുവുകള്‍ മറന്ന് പഞ്ചായത്തംഗങ്ങള്‍ ഒന്നിച്ചു. 10ദിവസം തുടര്‍ച്ചയായി പൈപ്പ് വെള്ളം മുടങ്ങിയതാണ് കുണ്ടറ പഞ്ചായത്ത് സമിതിയെ യോജിപ്പിലത്തെിച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് കെ. ബാബുരാജന്‍െറ നേതൃത്വത്തില്‍ മുഴുവന്‍ പഞ്ചായത്തംഗങ്ങളുമത്തെി സമരം ആരംഭിച്ചതോടെ ഉദ്യോഗസ്ഥര്‍ നേരിട്ടും ഫോണിലുമായി പതിവ്പല്ലവികള്‍ ആവര്‍ത്തിച്ചു. 10ദിവസത്തിനകം മാനേജിങ് ഡയറക്ടര്‍ തലത്തില്‍ ജനപ്രതിനിധികളുടെ യോഗം ചേര്‍ന്ന് പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുമെന്ന് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കിഷോര്‍ നല്‍കിയ ഉറപ്പിന്മേല്‍ 11.30ന് ആരംഭിച്ച ഉപരോധം നാലിന് അവസാനിപ്പിച്ചു. പ്രസിഡന്‍റ് കെ. ബാബുരാജന്‍, വൈസ് പ്രസിഡന്‍റ് റോസ് ജോര്‍ജ്, എസ്. സതീഷ്കുമാര്‍ ഉണ്ണിത്താന്‍, ഉഷാ ശശിധരന്‍, മിനിതോമസ്, അനീഷ്, ശിവപ്രസാദ്, ജി. വിനോദ്കുമാര്‍, റുഡോള്‍ഫസ് ആന്‍റണി, ജി. ജയലക്ഷ്മി, എസ്. ശ്രീകല, പി. സുധര്‍മ എന്നിവരും എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കിഷോറും അസി. എന്‍ജിനീയര്‍ സോണിയും ചര്‍ച്ചയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.