ശാസ്താംകോട്ട: കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസിലെ വാഹനം രണ്ടരമാസമായി ശബരിമല ഡ്യൂട്ടിക്ക് എടുത്തിരിക്കുന്നതുകാരണം മേഖലയിലെ മോട്ടോര്‍ വാഹനവകുപ്പിന്‍െറ എന്‍ഫോഴ്സ്മെന്‍റ് ഡ്യൂട്ടികള്‍ ഗണ്യമായ തോതില്‍ മുടങ്ങി. ജില്ലയിലെ അഞ്ച് മോട്ടോര്‍ വാഹന വകുപ്പ് ഓഫിസുകളിലെ വാഹനങ്ങള്‍ ഊഴംവെച്ച് എടുക്കുന്നതിനുപകരമാണ് കുന്നത്തൂരിലെ വാഹനം സ്ഥിരമായി കൊണ്ടുപോയത്. വാഹനം ഇല്ലാതായതോടെ കുന്നത്തൂര്‍ സബ് ആര്‍.ടി ഓഫിസ് പരിധിയിലെ വാഹന പരിശോധന തീര്‍ത്തും ഇല്ലാതെയായി. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ പതിവാക്കിയും സ്പീഡ് ഗവേണര്‍ ഇളക്കിമാറ്റിയും പായുന്ന ടിപ്പറുകളും റോഡിലെ പതിവ് കാഴ്ചയാണ്. സ്വകാര്യബസുകളുടെ നിയമലംഘനങ്ങളും ക്രമാതീതമായി വര്‍ധിച്ചു. നിരത്തുകളിലാവട്ടെ ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കൂടുകയും ചെയ്തു. മറ്റ് താലൂക്കുകളില്‍നിന്ന് വല്ലപ്പോഴും കിട്ടുന്ന വാഹനത്തില്‍ പോയാണ് ഇപ്പോള്‍ വാഹനപരിശോധന നടത്തുന്നത്. ഈ പരിമിതി കുന്നത്തൂരിലെ നിയമലംഘകര്‍ക്ക് ഫലത്തില്‍ സഹായകമാവുകയാണ്. കഴിഞ്ഞമാസം മാത്രം കുന്നത്തൂരിലെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ സ്പീഡ് ഗവേണര്‍ ഇളക്കിമാറ്റിയ 10 ടിപ്പറുകള്‍ പിടികൂടി. ഇവയില്‍ ഒന്നിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. വിവിധ നിയമലംഘനങ്ങള്‍ക്ക് 54 സ്വകാര്യബസുകള്‍ക്കെതിരെ കേസെടുത്തു. ശാസ്താംകോട്ട ഭരണിക്കാവ്, ചക്കുവള്ളി എന്നിവിടങ്ങളിലായിരുന്നു ജോയന്‍റ് ആര്‍.ടി.ഒ ബിജു ജയിംസിന്‍െറ നിര്‍ദേശാനുസരണം പരിശോധന നടത്തിയത്. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരായ എം.ജി. മനോജ്, നിക്കോളാസ് മോറിസ്, അസി. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍മാരായ കെ.ഐ. മുഹമ്മദ് സുജീര്‍, സജീവ് കെ. വര്‍മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.