അഞ്ചുകല്ലുംമൂട് ജങ്ഷനില്‍ ഗതാഗതം ഞെരിഞ്ഞമര്‍ന്ന്

കാവനാട്: സ്വകാര്യബസും കെ.എസ്.ആര്‍.ടി.സി ബസും അടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന അഞ്ചുകല്ലുംമൂട് ജങ്ഷനില്‍ റോഡിന് വീതിയില്ലാത്തത് യാത്രക്കാരെ വലക്കുന്നു. ഒരേസമയം രണ്ട് ബസുകള്‍ ഇരുവശത്തേക്കും കടന്നുപോകുന്നതുതന്നെ കഷ്ടിച്ചാണ്. പലപ്പോഴും ബസുകള്‍ കടന്നുപോകാന്‍ കഴിയാതെ കുരുങ്ങുന്നത് ഗതാഗതം നിശ്ചലമാക്കുകയും ചെയ്യുന്നു. ഇതു കൂടാതെ, ജങ്ഷനിലെ വളവില്‍ ബസുകള്‍ നിര്‍ത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുന്നതും കുരുക്ക് വര്‍ധിപ്പിക്കുന്നു. റോഡിന് വീതിയില്ലാത്തതിനാല്‍ യാത്രക്കാര്‍ക്ക് വശങ്ങളില്‍ ബസ് കാത്തുനില്‍ക്കാന്‍തന്നെ ഭയമാണ്. ബസുകളുടെ സമയത്തെചൊല്ലിയുള്ള തര്‍ക്കവും മത്സര ഓട്ടവും യാത്രക്കാര്‍ക്ക് കൂടുതല്‍ തലവേദനയാകുന്നു. അഞ്ചുകല്ലുംമൂടിനും അമ്മച്ചിവീടിനും ഇടയില്‍ സ്വകാര്യബസുകളുടെ മരണപ്പാച്ചില്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. അഞ്ചുകല്ലുംമൂട് വളവില്‍ റോഡ് മുറിച്ചുകടക്കാനും ഏറെ ബുദ്ധിമുട്ടാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനവും മറ്റുമുള്ള ഇവിടെ രാവിലെയും വൈകീട്ടും വിദ്യാര്‍ഥികളുടെ വന്‍ തിരക്കാണ്. തിരക്കേറെയുള്ള സമയങ്ങളില്‍ ട്രാഫിക് പൊലീസിനെ നിയമിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.