അച്ചന്‍കോവിലാര്‍ വരള്‍ച്ചയുടെ പിടിയില്‍; നീരൊഴുക്ക് നിലച്ചു

പുനലൂര്‍: കിഴക്കന്‍ മേഖലയില്‍ അനുഭവപ്പെടുന്ന കടുത്ത വരള്‍ച്ചയുടെ പ്രതിഫലനമായി അച്ചന്‍കോവിലാറ്റിലെ നീരൊഴുക്ക് നിലച്ചു. ആറിന്‍െറ ഓരംപറ്റി നാമമാത്രമുള്ള നീരൊഴുക്കും കുഴികളില്‍ കെട്ടിക്കിടക്കുന്ന വെള്ളവുമാണ് ശേഷിക്കുന്നത്. വേനല്‍മഴയില്ലാതെ ചൂട് ഇതേനിലയില്‍ നിലനിന്നാല്‍ കെട്ടിക്കിടക്കുന്ന വെള്ളവും വറ്റും. ഇത് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ജനങ്ങളെ പ്രതിസന്ധിയിലാക്കും. കൂടാതെ അച്ചന്‍കോവില്‍ നദിയില്‍നിന്ന് വെള്ളമത്തൊത്തത് കുട്ടനാടന്‍ പ്രദേശങ്ങളെ കൂടുതല്‍ പ്രതികൂലമാക്കും. കൂടാതെ മലയോരമേഖലയിലെ കാട്ടുമൃഗങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് ഈ ആറിനെയാണ്. അതിര്‍ത്തിമലയായ കോട്ടവാസല്‍ തൂവല്‍മലയില്‍നിന്ന് ആരംഭിച്ച് മാന്നാറിന് സമീപം വേമ്പനാട്ട് കായലിലാണ് അച്ചന്‍കോവിലാര്‍ സന്ധിക്കുന്നത്. അച്ചന്‍കോവില്‍ കുടിവെള്ള പദ്ധതിക്ക് വെള്ളമെടുക്കുന്നത് ഈ ആറിന്‍െറ തീരത്തുനിന്നാണ്. പമ്പ്ഹൗസിന് സമീപം വെള്ളം കെട്ടിനില്‍ക്കുന്നതിനാല്‍ ഇവിടത്തെ കുടിവെള്ളവിതരണത്തെ കാര്യമായി ബാധിച്ചിട്ടില്ല. കൂടാതെ ഈ ഗ്രാമത്തിലുള്ള ഭൂരിഭാഗം ജനങ്ങളും ആറിനെയാണ് ആശ്രയിക്കുന്നത്. അച്ചന്‍കോവില്‍ മുതല്‍ അരുവാപ്പുലം വരെ വനത്തിലൂടെ ആറ് ഒഴുകുന്നതിനാല്‍ മണലും എക്കലും മൂടി നദി നികന്നുകിടക്കുകയാണ്. ഇതുകാരണം മഴക്കാലത്ത് വെള്ളം കെട്ടിനില്‍ക്കാതെ പെട്ടെന്ന് താഴേക്ക് ഒഴുകിമാറും. ഇതുകാരണം വേനല്‍ ആരംഭത്തില്‍ തന്നെ നദിയുടെ തുടക്കത്തില്‍ വെള്ളം വറ്റി വരള്‍ച്ചയിലാകും. ഇത് ഒഴിവാക്കാന്‍ പലയിടത്തും തടയണ നിര്‍മിക്കണമെന്ന് വനം വകുപ്പ് പലതവണ റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപ്പായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.