കൊല്ലം: രാത്രി കാലങ്ങളില്‍ പട്രോളിങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എവിടെയുണ്ടെന്ന് ഇനി തൊട്ടുനോക്കി അറിയാം. ബീറ്റ് ബുക്കുകള്‍ക്ക് പകരം ഇലക്ട്രോണിക്സ് ബീറ്റ് സിസ്റ്റമായ ‘ഇ- ബീറ്റ്’ നിലവില്‍ വന്നതോടെയാണിത്. തിങ്കളാഴ്ച മുതല്‍ ജില്ലയിലെ 15 പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ ഇ -ബീറ്റ് നിലവില്‍വന്നു. രാത്രിയത്തെുന്ന പൊലീസ് സംഘം ചില കേന്ദ്രങ്ങളില്‍ പതിവായി പരിശോധന നടത്തി ഒപ്പിടാറുണ്ട്. ഇതിനായുള്ള ബുക്കാണ് ബീറ്റ് ബുക് (പട്ടാ ബുക്). എ.ടി.എം കൗണ്ടറുകള്‍, പ്രമുഖ ആരാധനാലയങ്ങള്‍ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം പൊലീസ് ബീറ്റ് നടത്താറുണ്ട്. സിറ്റി പൊലീസ് പരിധിയില്‍ 880 ബീറ്റ് കേന്ദ്രങ്ങളാണുള്ളത്. ബുക്കുകള്‍ക്ക് പകരം മൈക്രോചിപ്പ് ഘടിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫയബ്ള്‍ ഡിവൈസാണ് സ്ഥാപിച്ചത്. കാര്‍ഡ് മാതൃകയിലെ ഈ ഉപകരണത്തില്‍ നിയര്‍ ഫ്രീക്വന്‍സി കണക്ടര്‍ (എന്‍.എഫ്.സി) സംവിധാനമുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് തൊട്ടാല്‍ ബീറ്റ് ഓഫിസര്‍ സ്ഥലത്തത്തെിയ സമയം ഉള്‍പ്പെടെ വിവരങ്ങള്‍ പൊലീസിന്‍െറ സെര്‍വറില്‍ തെളിയും. ഡി.ജി.പി മുതല്‍ എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും എവിടെയിരുന്നും ബീറ്റ് ഓഫിസര്‍മാരുടെ നീക്കങ്ങള്‍ മനസ്സിലാക്കാന്‍ പുതിയ സംവിധാനം സഹായിക്കും. ഇ -ബീറ്റുള്ള ഓരോ പൊലീസ് സ്റ്റേഷനിലും അഞ്ച് ഫോണ്‍ വീതമാണ് നല്‍കിയിരിക്കുന്നത്. ബീറ്റ് ഓഫിസറെ നിശ്ചയിക്കാനുള്ള ചുമതല അതത് പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാര്‍ക്കാണ്. കൊല്ലം സിറ്റി പൊലീസ് കമീഷണര്‍ പി. പ്രകാശാണ് പദ്ധതിയുടെ സംസ്ഥാന നോഡല്‍ ഓഫിസര്‍. കൊല്ലം സൈബര്‍ സെല്ലിലെ ശ്യാംകുമാറാണ് കോഓഡിനേറ്റര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.