കൊല്ലം: കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് പഴഞ്ചൊല്ല്. എന്നാല്‍, ഇല്ലം വിട്ട് കൊല്ലത്തത്തെുന്നവന് നഗരത്തില്‍ കാലുകുത്താനാവാത്ത അവസ്ഥ. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും അനധികൃത പാര്‍ക്കിങ്ങും അപകടക്കെണിയാകുന്നു. ഇടവേളക്ക് ശേഷം ജില്ലയില്‍ വാതിലുകളില്ലാതെയും നിയമം ലംഘിച്ചുമുള്ള ബസുകളുടെ മരണപ്പാച്ചില്‍ പൊലീസിന്‍െറയും മോട്ടോര്‍ വാഹന വകുപ്പിന്‍െറയും മുന്നിലൂടെയാണെങ്കിലും നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ല. കൊല്ലം-ചെങ്കോട്ട റോഡ് ചിന്നക്കടയുമായി ചേരുന്ന ഭാഗത്താണ് ബസുകളുടെ അനധികൃത പാര്‍ക്കിങ് കേന്ദ്രം. ഇവിടെ സ്വകാര്യ-കെ.എസ്.ആര്‍.ടി.സി വ്യത്യാസമില്ലാതെ ഗതാഗതം മുടക്കുന്ന തരത്തിലാണ് പാര്‍ക്കിങ്. കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിലും സ്വകാര്യ ബസ്സ്റ്റാന്‍ഡിലും ആശ്രാമം മൈതാനം പരിസരത്തുമുള്ള പാര്‍ക്കിങ് സൗകര്യം ഉപയോഗിക്കാന്‍ ഡ്രൈവര്‍മാര്‍ തയാറാകാത്തതാണ് കുരുക്ക് മുറുക്കുന്നത്. നിയമം ലംഘിച്ചുള്ള പാര്‍ക്കിങ്ങിന് നേരെ നിയമപാലകര്‍ കണ്ണടക്കുന്നതോടെയാണ് നഗരം കുരുക്കിലാകുന്നത്. ഇതിനു പുറമെ സിറ്റി സര്‍വിസ് നടത്തുന്ന മിക്ക ബസുകളിലും വാതിലുകള്‍ ഇല്ലാത്തത് മറ്റൊരു ഭീഷണി. വാതിലുകളുണ്ടെങ്കിലും ഇവ കയര്‍ ഉപയോഗിച്ച് കെട്ടിവെക്കുകയാണ് പതിവ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാതിലില്‍നിന്ന് തെറിച്ചുവീണ് യാത്രക്കാര്‍ക്ക് പരിക്കേറ്റ സംഭവത്തെ തുടര്‍ന്ന് പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഇതോടെ ജില്ലയിലോടുന്ന മുഴുവന്‍ ബസുകളിലും വാതിലുകള്‍ ഘടിപ്പിച്ചിരുന്നു. എന്നാല്‍, പൊലീസ് പരിശോധന ഇല്ലാതായതോടെ വീണ്ടും പഴയപടിയായി. അതോടെ ബസുകളുടെ യാത്രകളും തോന്നിയ പടിയായി. നഗരത്തിലത്തെുമ്പോള്‍ മാത്രം വാതില്‍ അടക്കുന്ന സൂത്രപ്പണികളും ബസുകാര്‍ പയറ്റുന്നുണ്ട്. യാത്രക്കാരെ കയറ്റാനുള്ള ബുദ്ധിമുട്ടാണ് ബസുടമകള്‍ ഉന്നയിക്കുന്ന വാദം. യാത്രക്കാരെ കുത്തിനിറക്കാനും യഥേഷ്ടം ഇറക്കിവിടാനും സൗകര്യപ്രദമായ രീതിയില്‍ പല ബസുകളിലും വാതിലുകള്‍ അഴിച്ചുമാറ്റുകയാണ്. അതേസമയം, ഡ്രൈവറും കണ്ടക്ടറും മാത്രമുള്ള കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഇരുവാതിലും ഘടിപ്പിച്ച് സുഗമമായി യാത്ര നടത്തുമ്പോഴാണ് സ്വകാര്യ ബസുകളുടെ നിയമ നിഷേധം. വേഗപ്പൂട്ട് പരിശോധന മോട്ടോര്‍ വാഹന വകുപ്പ് പാടേ അവസാനിപ്പിച്ച മട്ടാണ്. നേരത്തേ സ്റ്റാന്‍ഡുകളില്‍ എത്തി പരിശോധന നടത്തിയിരുന്നു. എന്നാല്‍, ദൈനംദിന പരിശോധനകള്‍ക്കാവശ്യമായ ജീവനക്കാരില്ലാത്തതും മോട്ടോര്‍ വാഹനവകുപ്പിന് തിരിച്ചടിയാകുന്നുണ്ട്. സ്കൂള്‍ സമയങ്ങളില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഫുട്ബോഡില്‍ യാത്ര ചെയ്യുന്നത് ബസ്സ്റ്റോപ്പുകളിലും സ്റ്റാന്‍ഡിലും നില്‍ക്കുന്ന പൊലീസിന്‍െറ കണ്‍മുന്നില്‍തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.