കരീപ്ര: നെല്ല് സംഭരിച്ച് അരിയാക്കി ബ്രാന്‍ഡ് പേരില്‍ ജില്ലയിലാകെ വിതരണം ചെയ്യാന്‍ ശൂരനാട്ട് ആരംഭിക്കുന്ന 1.37 കോടിയുടെ പദ്ധതി കമീഷനിങ് ഉടന്‍ നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ അറിയിച്ചു. കരീപ്ര തളവൂര്‍കോണം-പാട്ടുപുരയ്ക്കല്‍ ഏലായിലെ 75 ഏക്കര്‍ നെല്‍കൃഷിയുടെ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഏലാ സമിതി പ്രസിഡന്‍റ് സി. വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബി. ചന്ദ്രശേഖരന്‍പിള്ള, കരീപ്ര പഞ്ചായത്ത് പ്രസിഡന്‍റ് ജെ. അശോകന്‍, കരീപ്ര കൃഷി ഓഫിസര്‍ ബി. രാജന്‍ബാബു, ബ്ളോക് സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സുമ, പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ അബ്ദുറഹ്മാന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ടി. മത്തായി, ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സൂര്യകല, പഞ്ചായത്ത് അംഗം ഗീതാമണി, പ്രദീപ്കുമാര്‍, പരമേശ്വരന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.