പത്തനാപുരം: തെന്മല ഡാമില്‍നിന്ന് ആറ്റിലേക്ക് ജലം തുറന്നുവിട്ടതോടെ പട്ടാഴിയില്‍ തടയണ തകര്‍ന്നു. പട്ടാഴി ആറാട്ടുപുഴ കടവില്‍ ജലസേചനത്തിനായി നിര്‍മിക്കുന്ന തടയണയാണ് തകര്‍ന്നത്. താല്‍ക്കാലിക മണ്‍തിട്ടയും കോണ്‍ക്രീറ്റ് ബീമുകളും തകര്‍ന്നു. ആറിന്‍െറ വശങ്ങളില്‍ സംരക്ഷണഭിത്തി നിര്‍മിച്ച് അതിനെ ബന്ധപ്പെടുത്തി തടയണ നിര്‍മിക്കുകയായിരുന്നു. നാല് കോടി രൂപയായിരുന്നു പദ്ധതിവിഹിതം. കല്ലടയാറിന് കുറുകെയാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. രണ്ടാംഘട്ടമായി വൈദ്യുതി ഉല്‍പാദനവും ലക്ഷ്യമിട്ടിരുന്നു. റവന്യൂ വകുപ്പിന്‍െറ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചത്. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലായിരിക്കെ തടയണ പൂര്‍ണമായും ഒലിച്ചുപോവുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പാണ് നിര്‍മാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.