കൊല്ലം: വെള്ളവും വെളിച്ചവും നിറഞ്ഞ പരാതികളുടെ പ്രളയത്തോടെയാണ് കോര്‍പറേഷനില്‍ കൗണ്‍സില്‍ യോഗം തുടങ്ങിയത്. കൗണ്‍സിലര്‍ കോകിലക്ക് തന്‍െറ വാര്‍ഡില്‍ ട്യൂബ് ലൈറ്റ് സ്ഥാപിച്ചിട്ടും വെളിച്ചമില്ലാത്തതിനെ കുറിച്ചായിരുന്നു പരിഭവം. വെളിച്ചമില്ളെന്ന് ഓരോ പ്രാവശ്യം പറയുമ്പോഴും കൗണ്‍സില്‍ ഹാളില്‍ വൈദ്യുതി വന്നുംപോയും നിന്നത് ചിരിക്ക് ഇടവരുത്തി. ഒടുവില്‍ ഇതു തന്നെയാണ് എനിക്ക് പറയാനുള്ളതെന്നും ഇതിനൊരു നടപടിയുണ്ടാകണമെന്നുമാവശ്യപ്പെട്ട് കോകില സംസാരം അവസാനിപ്പിച്ചു. കോകിലക്ക് പിന്തുണയുമായി അഡ്വ. എം.എസ്. ഗോപകുമാര്‍ രംഗത്തത്തെി. പുതിയ ട്യൂബ് ലൈറ്റ് സ്ഥാപിക്കുമ്പോള്‍ ഗുണനിലവാരം പരിശോധിക്കണമെന്നും തൃക്കടവൂരിലെ പല ഭാഗങ്ങളും ഇരുട്ടിലാണെന്നും ഇതിന് പരിഹാരം കാണണമെന്നും ഗോപകുമാര്‍ ആവശ്യപ്പെട്ടു. ചിന്നക്കടയില്‍ ഉണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം സ്വകാര്യ സ്ഥാപനത്തിനുവേണ്ടി പൊളിച്ചുമാറ്റിയ നടപടി ശരിയായില്ളെന്നും ഒരാഴ്ചക്കുള്ളില്‍ നിലവിലെ സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം പുന$സ്ഥാപിക്കണമെന്നും മുന്‍മേയര്‍ ഹണി ബെഞ്ചമിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആരുടെയും താല്‍പര്യത്തിനല്ല കേന്ദ്രം പൊളിച്ചതെന്നും 11 കെ.വി ലൈന്‍ അപകട ഭീഷണി ഉയര്‍ത്തുന്നെന്ന പരാതിയത്തെുടര്‍ന്ന് മുന്‍ കൗണ്‍സില്‍ തീരുമാന പ്രകാരമാണ് ഇത് ചെയ്തതെന്നും സ്ഥിരം സമിതി അധ്യക്ഷനായ എം.എ. സത്താര്‍ മറുപടി നല്‍കി. കാത്തിരിപ്പ് കേന്ദ്രം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യത്തോടെ അവിടെ തന്നെ സ്ഥാപിക്കുമെന്നും അറിയിച്ചു. പോളയത്തോട് ശ്മശാനത്തില്‍ അധിക തുക ഈടാക്കുന്നുണ്ടെന്നും ഇവിടത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും അഡ്വ. ജെ. ഷൈജു ആവശ്യപ്പെട്ടു. കോര്‍പറേഷന്‍െറ നിയന്ത്രണത്തിലുള്ള ഹാളുകള്‍ വിവാഹാവശ്യത്തിന് നല്‍കുമ്പോള്‍ മാലിന്യം സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നും ഹാളുകളുടെ സമീപത്തുകൂടി മൂക്കുപൊത്തി നടക്കേണ്ട ഗതികേടാണെന്നും രാജലക്ഷ്മിചന്ദ്രന്‍ പറഞ്ഞു. പോളയത്തോട് ശ്മശാനത്തില്‍ കോര്‍പറേഷന്‍െറ നിരക്ക് 1750 രൂപയാണെന്നും ശ്മശാനം നവീകരണത്തിന്‍െറ പാതയിലാണെന്നും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എസ്. ജയന്‍ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് എ.കെ. ഹഫീസ്, എസ്.ആര്‍. ബിന്ദു, ബേബി സേവ്യര്‍, എ. നിസാര്‍, ഉദയാ സുകുമാരന്‍, പ്രേം ഉഷാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ ചിന്ത എല്‍. സജിത്, എം.നൗഷാദ്, എസ്. ഗീതാകുമാരി, ടി.ആര്‍. സന്തോഷ്കുമാര്‍ എന്നിവര്‍ മറുപടി നല്‍കി. തെരുവുവിളക്ക് സ്ഥാപിക്കുന്ന കാര്യത്തില്‍ 16 ഡിവിഷനുകളിലെയും പ്രശ്നം പരിഹരിച്ചെന്നും 29നകം പൂര്‍ത്തിയാകുമെന്നും മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അറിയിച്ചു. കുടിവെള്ള പ്രശ്ന പരിഹാരത്തിനായി വാട്ടര്‍ അതോറിറ്റി അധികൃതരെയും കൗണ്‍സിലര്‍മാരെയും ഉള്‍പ്പെടുത്തി യോഗം ചേരുമെന്നും മേയര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍ വിജയഫ്രാന്‍സിസ്, സെക്രട്ടറി വി.ആര്‍. രാജു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.