ഗുണ്ടാനേതാവിനെ വെട്ടിക്കൊന്ന കേസിലെ ഒന്നാംപ്രതി കീഴടങ്ങി

കൊട്ടിയം: ഗുണ്ടാസംഘത്തലവനെ വെട്ടിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന ഒന്നാംപ്രതി ഒരു വര്‍ഷത്തിനുശേഷം കോടതിയില്‍ കീഴടങ്ങി. ചാത്തന്നൂര്‍ മീനാട് ചിറക്കര വാഴത്തോപ്പില്‍ വീട്ടില്‍ പ്രിജുവാണ് (32) കൊല്ലത്ത് കോടതിയില്‍ കീഴടങ്ങിയത്. പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച ഇയാളെ സംഭവസ്ഥലങ്ങളിലത്തെിച്ച് തെളിവെടുത്തു. ആദിച്ചനല്ലൂര്‍ കുണ്ടുമണ്‍ പ്ളാവിള പടിഞ്ഞാറ്റതില്‍ കുണ്ടുമണ്‍ അനി എന്ന അനിയെ (32) കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ്. 2015 ഫെബ്രുവരിയില്‍ വരിഞ്ഞം ചാവരുകാവിലെ ഉത്സവദിവസമായിരുന്നു കൊലപാതകം. ഉത്സവസ്ഥലത്ത് ഗാനമേള കോള്‍ക്കാനത്തെിയ അനിയെ ആക്രമിക്കാന്‍ പ്രിജുവിന്‍െറ നേതൃത്വത്തില്‍ 18 അംഗ സംഘമാണത്തെിയത്. ഇതറിഞ്ഞ അനി ഒപ്പമുണ്ടായിരുന്ന സനോജ്, രാജേഷ് എന്നിവരോടൊപ്പം രക്ഷപ്പെടാന്‍ ശ്രമിച്ചു. അക്രമിസംഘം വയലിക്കട പടിഞ്ഞാറേ ഏലായില്‍വെച്ച് മൂവരെയും ആക്രമിച്ചു. സനോജും രാജേഷും ഓടി രക്ഷപ്പെട്ടു. കുറ്റിക്കാട്ടില്‍ ഒളിച്ച അനിയെ എറിഞ്ഞുവീഴ്ത്തിയശേഷം വെട്ടുകയായിരുന്നു. മാരകമായി മുറിവേറ്റ അനിയെ നൂറുമീറ്ററോളം വലിച്ചിഴച്ച് കരയിലത്തെിച്ചശേഷം അക്രമികള്‍തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി ആശുപത്രിയിലത്തെിച്ചു. ചാത്തന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകവെ മരിച്ചു. 2012 ഒക്ടോബര്‍ ഏഴിന് പ്രജുവിനെ അനി വീട്ടില്‍ക്കയറി വെട്ടിപ്പരിക്കേല്‍പിച്ചിരുന്നു. കൂടാതെ, 2015ല്‍ കണ്ണേറ്റ് ഉത്സവദിവസം ആനപ്പുറത്തിരുന്ന പ്രജുവിനെ വാളുമായി അനി ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. കാരംകോട് കണ്ണേറ്റ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ നേതാക്കളാണിരുവരും. തുടര്‍ച്ചയായി അനിയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഭീഷണി കാരണം പ്രതികള്‍ സംഘംചേര്‍ന്ന് അനിയെ ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനത്തെുടര്‍ന്നാണ് ഉത്സവപ്പറമ്പില്‍വെച്ച് അനിയെ ആക്രമിച്ചത്. സംഭവത്തിനുശേഷം ഒളിവില്‍പ്പോയ പ്രിജു ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ഡല്‍ഹി നോയിഡയില്‍ ഉണ്ടെന്ന് സിറ്റി പൊലീസ് കമീഷണര്‍ക്ക് വിവരം ലഭിച്ചു. ഷാഡോ പൊലീസ് നോയിഡയിലത്തെിയെങ്കിലും പ്രിജു അവിടെനിന്നും രക്ഷപ്പെട്ടു. പൊലീസ് പിന്തുടരുന്നതറിഞ്ഞാണ് ഇയാള്‍ കൊല്ലം കോടതിയിലത്തെി കീഴടങ്ങിയത്. സി.ഐ ജോഷി, എസ്.ഐ കെ.കെ. അശോക്കുമാര്‍, ഗ്രേഡ് എസ്.ഐമാരായ ഹരിലാല്‍, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലെ പൊലീസ് സംഘമാണ് പ്രതികളെ സ്ഥലത്തത്തെിച്ച് തെളിവെടുപ്പ് നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.