ദേവാലയത്തിലെ മോഷണശ്രമം: പൊലീസ് അന്വേഷണം വഴിമുട്ടി

കുളത്തൂപ്പുഴ: ടൗണിലെ ദേവാലയത്തില്‍ മോഷണ ശ്രമവും ആക്രമണവും നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസിന് കുറ്റവാളികളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. കഴിഞ്ഞ നവംബര്‍ 12ന് രാത്രിയിലാണ് ലത്തീന്‍ കത്തോലിക്കാപള്ളിയില്‍ മോഷണശ്രമവും ആക്രമണവുമുണ്ടായത്. ദേവാലയത്തിന്‍െറ വാതിലുകള്‍ തകര്‍ത്ത് അകത്തുകടന്ന ആക്രമികള്‍ അല്‍ത്താരയും പ്രാര്‍ഥനക്ക് ഉപയോഗിക്കുന്ന സാധനസാമഗ്രികളും തകര്‍ക്കുകയായിരുന്നു. സംഭവത്തെതുടര്‍ന്ന് നിരവധിപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വ്യക്തമായ തെളിവുകള്‍ പൊലീസിന് കണ്ടത്തൊന്‍ കഴിഞ്ഞില്ല. അന്വേഷണം തൃപ്തികരമല്ളെന്ന ആക്ഷേപം വിശ്വാസികള്‍ക്കിടയില്‍ പടരുകയും പ്രതിഷേധമുയരുകയും ചെയ്തതോടെ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് ഇരുട്ടില്‍തപ്പുന്നത് ജനരോഷത്തിനിടയാക്കുന്നുണ്ട്. അന്വേഷണം ഊര്‍ജിതമാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.