കല്ലടയാറ്റിലെ ജലനിരപ്പ് കുറഞ്ഞു; ഒഴുക്ക് നിലച്ച വെള്ളം മലിനം

പുനലൂര്‍: വേനല്‍ കടുത്തതോടെ കല്ലടയാറ്റിലെ ജലനിരപ്പ് കുറയാനും വെള്ളം മലിനമാകാനും തുടങ്ങി. ഒഴുക്ക് നിലച്ച വെള്ളത്തിന് നിറവ്യത്യാസത്തിനൊപ്പം ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്. ജലം ഉപയോഗിക്കുന്നവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായും പറയുന്നു. കല്ലടയാറ്റില്‍നിന്ന് കുടിവെള്ളമെടുക്കുന്ന നിരവധി പദ്ധതികളെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. അടുത്തിടെ ക്വാളിറ്റി കണ്‍ട്രോള്‍ അധികൃതര്‍ കല്ലടയാറ്റില്‍ പുനലൂര്‍ ടൗണിലെ കടവുകളില്‍നിന്നടക്കം വെള്ളം പരിശോധനക്ക് ശേഖരിച്ചിരുന്നു. മുമ്പ് പലതവണ വെള്ളം പരിശോധിച്ചപ്പോഴും കോളിഫോമിന്‍െറ അളവ് കൂടുതലാണെന്ന് കണ്ടത്തെിയിരുന്നു. ടൗണില്‍ മാത്രം മൂന്ന് വന്‍കിട കുടിവെള്ള പദ്ധതികള്‍ക്ക് ഈ ആറ്റില്‍നിന്നാണ് ജലം ശേഖരിക്കുന്നത്. കല്ലടയാറ്റിലേക്കുള്ള നീര്‍ച്ചാലുകളും അരുവികളും വേനലില്‍ വറ്റിയതാണ് ജലനിരപ്പ് കുറയാനിടയാക്കിയത്. ഇതുകൂടാതെ, കല്ലട പദ്ധതിയില്‍നിന്ന് വെള്ളം ആറ്റിലത്തെുന്നത് കുറഞ്ഞതും പ്രശ്നം സങ്കീര്‍ണമാക്കി. പലയിടങ്ങളില്‍നിന്നായി ആറ്റില്‍ ചേരുന്ന ചെറുതോടുകളില്‍നിന്ന് മലിനജലമാണ് എത്തുന്നത്. മാര്‍ക്കറ്റിലെയും ആശുപത്രികളിലെയും മാലിന്യം മുതല്‍ കക്കൂസ് മാലിന്യം വരെ തോട്ടിലൂടെയാണ് ഒഴുക്കുന്നതത്രെ. കര്‍ശന നടപടിയെടുക്കുമെന്ന് നഗരസഭാ അധികൃതര്‍ പലതവണ അറിയിച്ചെങ്കിലും ഒന്നും നടന്നില്ല. വെട്ടിപ്പുഴ തോട് ശുചിയാക്കി ശുദ്ധജലം ഒഴുക്കാന്‍ വന്‍തുക ചെലവിട്ടതല്ലാതെ പ്രയോജനപ്പെട്ടില്ല. പരവൂര്‍ മുനിസിപ്പാലിറ്റി, ചുറ്റുവട്ടത്തെ 13 പഞ്ചായത്ത്, കൊല്ലം കോര്‍പറേഷന്‍ എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിക്കുന്ന മീനാട് പദ്ധതി കുണ്ടറക്കും പരിസരത്തെയും എട്ട് പഞ്ചായത്ത്, പുനലൂര്‍ നഗരസഭ തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള പുനലൂര്‍ പദ്ധതി, പത്തനാപുരം, പിറവന്തൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വെള്ളം നല്‍കുന്ന കുരിയോട്ടുമല പദ്ധതി തുടങ്ങിയവക്ക് കല്ലടയാറ്റില്‍നിന്നാണ് വെള്ളം ശേഖരിക്കുന്നത്. മലിനീകരണം തടയാന്‍ അടിയന്തര നടപടി ഉണ്ടായില്ളെങ്കില്‍ മാരകരോഗങ്ങള്‍ക്ക് ഇടയാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.