പത്തനാപുരം: നിര്‍മാണം പൂര്‍ത്തിയായിട്ടും യു.ഐ.ടി സെന്‍റര്‍ ഉദ്ഘാടനം ചെയ്യാത്തതിനാല്‍ വിദ്യാര്‍ഥികള്‍ ദുരിതത്തില്‍. പത്തനാപുരം മൃഗാശുപത്രിക്ക് സമീപമാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് യു.ഐ.ടിക്കായി കെട്ടിടം നിര്‍മിച്ചത്. എ.കെ. ആന്‍റണിയുടെ വികസനഫണ്ടില്‍നിന്ന് 50 ലക്ഷം രൂപയും കെ.ബി. ഗണേഷ്കുമാര്‍ എം.എല്‍.എയുടെ പ്രാദേശികവികസനഫണ്ടില്‍നിന്ന് 25 ലക്ഷം രൂപയും ചെലവഴിച്ചായിരുന്നു ഇത്. എന്നാല്‍ ഇതേവരെ പുതിയ കെട്ടിടം ഉപയോഗപ്രദമാക്കാന്‍ കഴിഞ്ഞിട്ടില്ല. ക്ളാസ്റൂമുകളും ഓഫിസ് മുറികളും ലാബുകളും ഒരുക്കാനുള്ള സൗകര്യം ഇവിടെ ഉണ്ട്. നിലവില്‍ ബ്ളോക് പഞ്ചായത്തിന്‍െറ ഹാളിലാണ് യു.ഐ.ടി പ്രവര്‍ത്തിക്കുന്നത്. സ്ഥലപരിമിതി മൂലം അധ്യയനം പോലും നടക്കുന്നില്ളെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. കേരള യൂനിവേഴ്സിറ്റി ബി.ബി.എ, ബി.കോം, എം. കോം കോഴ്സുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടാംനിലയുടെ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുമെന്ന വാഗ്ദാനവും പാലിക്കപ്പെട്ടില്ല. അതേസമയം, നിലവിലെ യു.ഐ.ടി പുതിയ കെട്ടിടത്തിലേക്ക് മാറ്റിയാല്‍ മാത്രമേ താലൂക്ക് ആശുപത്രിക്കായി ബ്ളോക്കിന്‍െറ കെട്ടിടം വിട്ടുനല്‍കാന്‍ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.