മ്ളാവിനെ വേട്ടയാടിയ സംഭവം: കോടതിയില്‍ കീഴടങ്ങിയ പ്രതികളെ തെളിവെടുപ്പിനത്തെിച്ചു

കുളത്തൂപ്പുഴ: വനംമന്ത്രിയുടെ സന്ദര്‍ശത്തിന് തലേദിവസം കിഴക്കന്‍ വനമേഖലയില്‍ മ്ളാവിനെ വേട്ടയാടുകയും ഇറച്ചി വില്‍പന നടത്തുകയും ചെയ്ത സംഭവത്തില്‍ കോടതിയില്‍ കീഴടങ്ങിയ പ്രതികളെ വനപാലകര്‍ തെളിവെടുപ്പിനത്തെിച്ചു. തെന്മല ഉറുകുന്ന് പാറക്കടവ് പാറയില്‍ വീട്ടില്‍ തമ്പി (47), വലതുകര കനാലിനു സമീപം സുബിന്‍ഭവനില്‍ തോബിയാസിസ് (44) എന്നിവരെയാണ് അഞ്ചല്‍ റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിനത്തെിച്ചത്. ജനുവരിയില്‍ തെന്മല ഇക്കോ ടൂറിസം മേഖലയില്‍ പുതുതായി ആരംഭിച്ച പദ്ധതികളുടെ ഉദ്ഘാടനത്തിനായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എത്തുന്നതിനു തലേദിവസമായിരുന്നു സംഭവം. ഇക്കോ ടൂറിസം സെന്‍ററിന്‍െറ മീറ്ററുകള്‍ മാത്രം അകലെ വനമേഖലയില്‍ മ്ളാവിനെ വേട്ടയാടുകയായിരുന്നു. പിറ്റേദിവസംതന്നെ തമ്പിയുടെ മകനായ വസേതുമാധവനെ (20) പിടികൂടി ചോദ്യം ചെയ്തതില്‍നിന്ന് ഇവരുടെ പങ്ക് വ്യക്തമായിരുന്നു. എന്നാല്‍, സംഭവത്തത്തെുടര്‍ന്ന് പ്രദേശത്തുനിന്ന് മുങ്ങിയ പ്രതികളെ കണ്ടത്തൊനാവാതെ വനപാലകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഇവര്‍ പുനലൂര്‍ വനം കോടതിയില്‍ കീഴടങ്ങിയത്. അഞ്ചല്‍ റെയ്ഞ്ച് ഓഫിസര്‍ സുഭാഷ്, കളംകുന്ന് സെക്ഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ എന്‍. നിസാറുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലെ വനപാലക സംഘമാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഉറുകുന്ന് ലുക്കൗട്ട് വനമേഖലയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തമ്പിക്കെതിരെ തെന്മല പൊലീസിലും തെന്മല, അഞ്ചല്‍, ശെന്തുരുണി വന്യജീവി വനം റെയ്ഞ്ചുകളിലും നിരവധി കേസുകളുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.