നഗരത്തില്‍ വിവിധ ഭാഗങ്ങളില്‍ തീപിടിച്ചു

കൊല്ലം: റെയില്‍വേസ്റ്റേഷനിലടക്കം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ കുറ്റിക്കാടിനും ചപ്പുചവറുകള്‍ക്കും വിറകുഷെഡിനും തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് കൊല്ലം റെയില്‍വേസ്റ്റേഷനിലെ മെമു ഷെഡിനോട് ചേര്‍ന്ന ഭാഗത്തെ കുറ്റിക്കാടിനാണ് തീപിടിച്ചത്. തീപിടുത്തത്തെതുടര്‍ന്ന് പരിസരമാകെ പുകപടലം നിറയുകയും ഇത് റോഡിലേക്ക് വ്യാപിച്ചത് വാഹനഗതാഗതത്തിന് തടസ്സമാകുകയും ചെയ്തു. ചാമക്കടയില്‍നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. ഉച്ചക്ക് 2.30ന് ബീച്ച്റോഡില്‍ കൊച്ചുപിലാംമൂട്ടില്‍ നടപ്പാലത്തിനുസമീപം കൂടിക്കിടന്ന ചപ്പുചവറുകള്‍ക്ക് തീപിടിച്ചു. ഇവിടെ ചാമക്കടയില്‍നിന്നുമുള്ള ഫയര്‍ഫോഴ്സ് എത്തി തീയണക്കുകയായിരുന്നു. വൈകീട്ട് 6.30ന് തങ്കശ്ശേരി തോട്ടയ്ക്കാട്ട് തെക്കതില്‍ സ്പെന്‍സന്‍െറ വീടിനോട് ചേര്‍ന്ന ഷീറ്റ് മേഞ്ഞ വിറകുഷെഡ് കത്തിനശിച്ചു. ഷെഡിനുള്ളില്‍ കിടന്ന കട്ടില്‍, പാത്രം, വിറക് തുടങ്ങിയവ കത്തിനശിച്ചു. 20,000 രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഇവിടെയും ചാമക്കടയില്‍നിന്ന് ഫയര്‍ഫോഴ്സത്തെിയാണ് തീയണച്ചത്. കണ്ണനല്ലൂരില്‍ ഹോട്ടലിന്‍െറ അടുക്കളയിലും രണ്ടാംകുറ്റിയിലും കല്ലുംതാഴത്തും ആള്‍താമസമില്ലാത്ത പുരയിടത്തിലും കുറ്റിക്കാടിന് തീപിടിച്ചു. മൂന്നു സ്ഥലത്തും കടപ്പാക്കടയില്‍നിന്നും ഫയര്‍ഫോഴ്സത്തെിയാണ് തീയണച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.