വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ തെരുവുനായ് കടിച്ചു

മണ്‍റോതുരുത്ത്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അഞ്ച് വയസ്സുകാരനെ തെരുവുനായ് കടിച്ചു. രക്ഷിക്കാന്‍ ശ്രമിച്ച യുവാവിനും കടിയേറ്റു. ഓടിപ്പോകുന്ന വഴിയില്‍ നായ് മറ്റ് രണ്ടുപേരെ കൂടി കടിച്ചു. മണ്‍റോതുരുത്ത് നെന്മേനി മാനിയത്ത് ഭാഗത്ത് ഷിബു വിഹാറില്‍ ഷീനയുടെയും ശിവകുമാറിന്‍െറയും മകന്‍ ശ്രീഹരി (അഞ്ച്), ശ്രീഹരിയുടെ മാതൃസഹോദരന്‍ ഷിബു (35), അയല്‍വാസികളായ കതിരുംനിറ വീട്ടില്‍ രാജു (50), പടന്നയില്‍ വീട്ടില്‍ ഉത്തമന്‍െറ ഭാര്യ രമണി (55) എന്നിവര്‍ക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു നായുടെ ആക്രമണം. ശ്രീഹരിക്കും ഷിബുവിനും മുഖത്താണ് കടിയേറ്റത്. കുഞ്ഞിനെ നായില്‍നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഷിബുവിന് കടിയേറ്റത്. നായ പോകുംവഴിയാണ് രാജുവിനെയും രമണിയെയും കടിച്ചത്. നായുടെ കടിയേറ്റവര്‍ ജില്ല ആശുപത്രിയിലും കുണ്ടറ താലൂക്ക് ആശുപത്രിയിലും ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.