ദലിത് പീഡനങ്ങള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി പ്രതിരോധ സംഗമം

കൊല്ലം: സംഘ്പരിവാര്‍ ശക്തികളുടെയും കേരള പൊലീസിന്‍െറയും നേതൃത്വത്തില്‍ നടക്കുന്ന ദലിത് അക്രമങ്ങളും പീഡനങ്ങളും അവസാനിപ്പിക്കുക, കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡെമോക്രസി ഡയലോഗ് ഫോറത്തിന്‍െറ നേതൃത്വത്തില്‍ കൊല്ലം ബീച്ചില്‍ പ്രതിരോധസംഗമം സംഘടിപ്പിച്ചു. അഞ്ചാലുംമൂട്, കുണ്ടറ എന്നിവിങ്ങളില്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ നടന്ന ആസൂത്രിതമായ ദലിത് പീഡനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കുനേരേ നരേന്ദ്ര മോദി സര്‍ക്കാര്‍ യു.എ.പി.എ പോലുള്ള ഭീകരനിയമങ്ങള്‍ ചുമത്തുകയും അതിനനുകൂലമായി കേരള പൊലീസും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണെന്നും സംഗമം കുറ്റപ്പെടുത്തി. നിരപരാധികള്‍ക്കുനേരേ നടക്കുന്ന ഇത്തരം ആസൂത്രിത അക്രമങ്ങള്‍ പൊലീസ്രാജിനെ ഓര്‍മപ്പെടുത്തുന്നതാണെന്നും ഇത്തരം ഏകാധിപത്യ പ്രവണതകള്‍ക്കെതിരെ വ്യത്യസ്ത ജനവിഭാഗങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് സംഗമം ആഹ്വാനം ചെയ്തു.പ്രതിരോധ സംഗമം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശശി പന്തളം ഉദ്ഘാടനംചെയ്തു. ഡെമോക്രസി ഡയലോഗ് ഫോറം സംസ്ഥാന കോഓഡിനേറ്റര്‍ കെ.വി. സഫീര്‍ഷാ അധ്യക്ഷതവഹിച്ചു. ഐ.ഡി.എഫ് സംസ്ഥാന സെക്രട്ടറി പള്ളിക്കല്‍ സാമുവല്‍, എന്‍.എ.ഡി.ഒ ജില്ല ചെയര്‍മാന്‍ ബാലാജി, കെ.ഡി.എം.എഫ്. സംസ്ഥാന പ്രസിഡന്‍റ് പി.കെ. രാധ, അഡ്വ. ജയകുമാര്‍, സജീദ് ഖാലിദ്, സതി അങ്കമാലി, ഡി.എച്ച്.ആര്‍.എം. സംസ്ഥാനസമിതി അംഗം മനോജ്, കെ.ഡി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി രതീഷ് ടി. ഗോപി, ഐ.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. നിതിന്‍, സിദ്ധനര്‍ ഡെമോക്രാറ്റിക് സര്‍വിസസ് സൊസൈറ്റി സംസ്ഥാന വൈസ് പ്രസിഡന്‍റ് ജി. സന്തോഷ്കുമാര്‍, സാംബവ മഹാസഭ ജില്ല സെക്രട്ടറി വിനോജി വടമണ്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല പ്രസിഡന്‍റ് ഇസ്മായില്‍ ഗനി, ജില്ല ജനറല്‍ സെക്രട്ടറി കെ.ബ. മുരളി, ഡോ. അശോകന്‍, എഫ്.ഐ.ടി.യു. ജില്ല പ്രസിഡന്‍റ് സന്തോഷ് ഇടയ്ക്കാട്, ഭൂസമരസമിതി ജില്ല കണ്‍വീനര്‍ ഷഫീഖ് ചോഴിയക്കോട്, ഗിരീഷ് കാവാട്ട്, മീനു അഞ്ചാലുംമൂട്, സോളിഡാരിറ്റി ജില്ല സെക്രട്ടറി തന്‍സീര്‍ ലത്തീഫ്, ഡെമോക്രസി ഡയലോഗ് ഫോറം ജില്ല കണ്‍വീനര്‍ എസ്.എം.മുഖ്താര്‍, ഡെമോക്രസി ഡയലോഗ് ഫോറം കോഓഡിനേഷന്‍ കമ്മിറ്റി അംഗങ്ങളായ പ്രദീപ് നെന്മാറ, കെ.എസ്. നിസാര്‍, അജീഷ്, അസ്ലം അലി എന്നിവര്‍ സംസാരിച്ചു. കുണ്ടറയില്‍ പൊലീസ് മര്‍ദനത്തെതുടര്‍ന്ന് കൊല്ലപ്പെട്ട കുഞ്ഞുമോന്‍െറ മാതാവ് ചെല്ലമ്മ, അഞ്ചാലുംമൂട് പൊലീസ് മര്‍ദനത്തിനിരയായ രാജീവ്, ഷിബു എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.