പത്തനാപുരം: ചൂട് ശക്തമായതോടെ മലയോര മേഖലയില്‍ കാര്‍ഷികരംഗം പ്രതിസന്ധിയില്‍. ജലവിതരണ സംവിധാനങ്ങളൊന്നും ഇനിയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കഠിനമായ ചൂടാണ് ഡിസംബറില്‍ അനുഭവപ്പെടുന്നത്. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാലവര്‍ഷം ശക്തമാകാഞ്ഞതുകാരണം അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുകയാണ്. പകര്‍ച്ചവ്യാധികള്‍ പടരാനും ത്വഗ്രോഗങ്ങള്‍ ഉണ്ടാകാനും സാധ്യത ഏറെയാണ്. ആദിവാസി-തോട്ടം മേഖലകളില്‍നിന്ന് പനിയും റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം കരിമ്പനി അടക്കമുണ്ടായ മേഖലയില്‍ കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തയാറെടുക്കുന്നുണ്ട്. ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത പാലിക്കണമെന്നും ഉച്ചസമയങ്ങളിലെ വെയില്‍ ഏല്‍ക്കരുതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ചൂടേറ്റ് ശരീരത്തില്‍നിന്ന് ജലനഷ്ടമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കണം. വെയില്‍ സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍നിന്ന് ജോലിചെയ്യാന്‍ പാടില്ല. ശരീരത്തില്‍ ചൊറിച്ചിലോ, നിറവ്യത്യാസമോ ഉണ്ടായാല്‍ അടിയന്തരമായി വൈദ്യസഹായം തേടണം. അധികസമയം വെയില്‍ ഏല്‍ക്കാന്‍ പാടില്ളെന്നും ആരോഗ്യസംഘം നിര്‍ദേശിക്കുന്നു. കാര്‍ഷികമേഖലക്ക് കനത്ത നഷ്ടം വരുത്തിയാണ് ചൂട് വര്‍ധിക്കുന്നത്. കനാലുകള്‍ വഴി കൃഷിക്കാവശ്യമായ ജലം എത്തിക്കാനുണ്ടായ കാലതാമസവും പ്രതിസന്ധി തീര്‍ക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.