കൊല്ലം: ജില്ലതല കേരളോത്സവം 26 മുതല്‍ 28 വരെ ഇത്തിക്കര ബ്ളോക്കില്‍ നടക്കും. 26ന് രാവിലെ 8.30ന് ചാത്തന്നൂര്‍ തിരുമുക്കില്‍നിന്ന് സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ചാത്തന്നൂര്‍ ഗവ. എച്ച്.എസ്.എസില്‍ മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് കെ. ജഗദമ്മ അധ്യക്ഷതവഹിക്കും. കായികമത്സരങ്ങള്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും കലാമത്സരങ്ങള്‍ ജി.എസ്. ജയലാല്‍ എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. മേയര്‍ വി. രാജേന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തും. കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, എ.എച്ച്.എസ്.എസ് പാരിപ്പള്ളി എന്നീ വേദികളിലായി വിവിധ കലാമത്സരങ്ങളും ചാത്തന്നൂര്‍ എന്‍.എസ്.എസ് ഹൈസ്കൂള്‍, വിമലാ സെന്‍ട്രല്‍ സ്കൂള്‍ കാരംകോട് എന്നിവിടങ്ങളിലായി കായികമത്സരങ്ങളും നടക്കും. പഞ്ചഗുസ്തി, കളരി, ആര്‍ച്ചറി മത്സരങ്ങള്‍ കൊല്ലം ലാല്‍ബഹാദൂര്‍ സ്റ്റേഡിയത്തിലും നീന്തല്‍മത്സരം കൊല്ലം ബീച്ചിനുസമീപമുള്ള കോര്‍പറേഷന്‍ നീന്തല്‍ക്കുളത്തിലും നടത്തും. ക്രിക്കറ്റ് കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്കൂള്‍ ഗ്രൗണ്ടിലും ഷട്ടില്‍ ബാഡ്മിന്‍റണ്‍ കല്ലുവാതുക്കല്‍ ജാഫിയ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഫുട്ബോള്‍ ചാത്തന്നൂര്‍ എം.ഇ.എസ്. എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടിലും ചെസ് കൊല്ലം വൈ.എം.സി.എയിലും നടക്കും. 28ന് വൈകീട്ട് നാലിന് കല്ലുവാതുക്കല്‍ ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ സമാപനസമ്മേളനം കൊടിക്കുന്നില്‍ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പരവൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.പി.കുറുപ്പ് അധ്യക്ഷതവഹിക്കും. വിജയികള്‍ക്കുള്ള സമ്മാനദാനം കെ. സോമപ്രസാദ് എം.പി നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.