ശാസ്താംകോട്ട: കല്ലട പദ്ധതിയുടെ കനാല്‍ഭൂമി സ്വകാര്യവ്യക്തികള്‍ കൃഷിയുടെ മറവില്‍ കൈയേറുന്നു. കോടികള്‍ ചെലവിട്ട് നിര്‍മിച്ച കനാലിന്‍െറ നിലനില്‍പിനുപോലും ഭീഷണി ഉയര്‍ത്തുംവിധം മണ്ണിളക്കിയും സംരക്ഷണ ഭിത്തി തകര്‍ത്തും കൈയേറ്റം നടക്കുന്നുണ്ട്. തരിശുകിടക്കുന്ന ഭൂമിയില്‍ ഇഞ്ചിയും ചേമ്പും മഞ്ഞളുമൊക്കെ നട്ട് കൈവശപ്പെടുത്തുന്നതാണ് മറ്റൊരു രീതി. കൃഷി ചെയ്യാന്‍ സ്വന്തം ഭൂമിയുള്ള സ്വാധീനശേഷി ഏറിയവരാണ് കൈയേറ്റം നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ കല്ലട പദ്ധതിക്കുവേണ്ടി പൊന്നുംവില നല്‍കി ഏറ്റെടുത്തതാണ് ഭൂമി. പിന്നീട് ആര്‍ബിട്രേഷന്‍ വഴി വന്‍തുക ഉടമകള്‍ക്ക് ലഭിക്കുകയും ചെയ്തു. രണ്ടുതവണയായി അന്നത്തെ കാലത്തെ കമ്പോളവിലയുടെ പലമടങ്ങ് ലഭിച്ചവരാണ് ഇപ്പോള്‍ സര്‍ക്കാര്‍ഭൂമി സ്വന്തമാക്കാന്‍ കൃഷിയെ മറയാക്കുന്നത്. കനാലിന് ഭൂമി വിട്ടുകൊടുത്തവരില്‍ ഏറിയ കൂറും കനാലിന്‍െറ വശങ്ങളിലാണ് താമസിക്കുന്നത്. ഇവര്‍ തന്നെയാണ് സര്‍ക്കാര്‍ഭൂമി സ്വന്തമാക്കുന്നതും. പല സ്ഥലങ്ങളില്‍ മീറ്ററുകള്‍ ഉയരത്തില്‍ മണ്ണുകൊണ്ട് സംരക്ഷണ ഭിത്തി നിര്‍മിച്ചാണ് അതിന്‍െറ മധ്യത്തിലൂടെ കനാല്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ഭിത്തിയില്‍ വെട്ടും കിളയും മണ്ണിളക്കലും നടത്തിയാണ് കൃഷി മുന്നേറുന്നത്. കനാലുകളുടെ സംരക്ഷണത്തിന് താലൂക്ക് ആസ്ഥാനത്ത് നിരവധി ഉദ്യോഗസ്ഥരുള്ള ഓഫിസുണ്ട്. ആറുമാസം മുമ്പ് ഏതാനും കൈയേറ്റക്കാര്‍ക്ക് ഉദ്യോഗസ്ഥര്‍ ഒഴിയാന്‍ നോട്ടീസ് നല്‍കിയെങ്കിലും മറ്റ് നടപടി ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.