ഇ.എസ്.ഐ ആശുപത്രിയെ ആശ്രയിച്ചിരുന്നവര്‍ ദുരിതത്തില്‍

കൊല്ലം: പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രി പ്രവര്‍ത്തനം നിലച്ചതോടെ ഇവിടെ ചികിത്സക്ക് ആശ്രയിച്ചിരുന്ന നൂറുകണക്കിന് തൊഴിലാളികള്‍ ദുരിതത്തില്‍. പാരിപ്പള്ളിയിലെ ഇ.എസ്.ഐ മെഡിക്കല്‍ കോളജ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് നേരത്തേയുണ്ടായിരുന്ന ഇ.എസ്.ഐ ആശുപത്രിയുടെ പ്രവര്‍ത്തനം നിലച്ചത്. ഇ.എസ്.ഐ പദ്ധതിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ പാരിപ്പള്ളിയില്‍ ചികിത്സ ലഭിക്കാത്ത സാഹചര്യമാണ്. ഇതുമൂലം നിര്‍ധന തൊഴിലാളികളടക്കമുള്ളവര്‍ കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രിയിലും മറ്റും പോകേണ്ടിവരുന്നു. മെഡിക്കല്‍ കോളജ് കൈമാറിയപ്പോള്‍ ഇ.എസ്.ഐ ആശുപത്രി പഴയപോലെ നിലനിര്‍ത്തണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയാണെന്ന് പാരിപ്പള്ളി ഇ.എസ്.ഐ ആശുപത്രി പരിരക്ഷാ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. കോയമ്പത്തൂരിലെ ഇ.എസ്.ഐ മെഡിക്കല്‍ കോളജ് തമിഴ്നാട് സര്‍ക്കാറിന് കൈമാറിയപ്പോള്‍ അവിടെ നേരത്തേയുണ്ടായിരുന്ന ഇ.എസ്.ഐ ആശുപത്രി നിലനിര്‍ത്തിയിരുന്നു. ഈ രീതി പാരിപ്പള്ളിയിലും നടപ്പാക്കാന്‍ അധികൃതര്‍ തയാറാകണമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സമിതി ഭാരവാഹികളായ എ.ആര്‍. രഞ്ജിത്, ഡി. സദാനന്ദന്‍, എസ്. സുരേഷ്, വി.കെ. കുമാര്‍, പി. ജ്യോതി എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.