വൃക്കരോഗം ബാധിച്ച ഗൃഹനാഥനും മകനും സഹായംതേടുന്നു

ഇരവിപുരം: വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന പിതാവും മകനും ചികിത്സക്ക് പണം കണ്ടത്തൊനാവാതെ വലയുന്നു. ഇരവിപുരം വാളത്തുംഗല്‍ പുത്തന്‍പുര കിഴക്കതില്‍നിന്ന് തട്ടാമല പറയത്തുമുക്ക് കളീലില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ഫസലുദീന്‍ (49), മകന്‍ ഷംനാദ് (24) എന്നിവരാണ് ചികിത്സക്കും നിത്യ ചെലവുകള്‍ക്കും പണം കണ്ടത്തൊനാവാതെ വലയുന്നത്. തവണവ്യവസ്ഥയില്‍ പാചകഗ്യാസ് നല്‍കുന്നതിനുള്ള ഓര്‍ഡര്‍ എടുക്കുന്ന ജോലിയുണ്ടായിരുന്ന ഷംനാദിനാണ് ആദ്യം വൃക്കരോഗം പിടിപെട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മകനെ ചികിത്സക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കവെയാണ് പിതാവ് ഫസലുദ്ദീനും രോഗം പിടിപെട്ടത്. മകന്‍െറ ചികിത്സക്കായി സ്വന്തമായുണ്ടായിരുന്ന കിടപ്പാടവും വിറ്റ് വാടകവീട്ടിലേക്ക് താമസം മാറിയതോടെയാണ് ഇദ്ദേഹത്തിനും രോഗംബാധിച്ചതായി കണ്ടത്തെിയത്. രോഗം ബാധിച്ചതോടെ പാചകത്തൊഴിലാളിയായിരുന്ന ഫസലുദ്ദീനും ജോലിക്ക് പോകാന്‍ കഴിയാതായി. മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് പോകാന്‍ യാത്രാചെലവുകള്‍ക്കുപോലും പണം കണ്ടത്തൊന്‍ കഴിയാതായതോടെ ചികിത്സ പാലത്തറയിലുള്ള എന്‍.എസ് സഹകരണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മകന് ഉടന്‍ വൃക്ക മാറ്റിവെക്കണമെന്നും വൈകാതെ പിതാവിനും വൃക്ക മാറ്റിവെക്കേണ്ടിവരുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. രണ്ടുപേര്‍ക്കും ആഴ്ചയില്‍ രണ്ടുതവണ ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിന് നാട്ടുകാരാണ് പലപ്പോഴും പണംനല്‍കുന്നത്. വീടിന്‍െറ വാടകപോലും മുടങ്ങിയ നിലയിലാണ്. ഭര്‍ത്താവിനും മകനും അസുഖം ബാധിച്ച് വീട്ടില്‍ കിടപ്പിലായതോടെ ഭാര്യ മുംതാസിനും ഇളയ മകന്‍ അല്‍ത്താഫിനും വീടുവിട്ട് പുറത്തുപോകാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇവര്‍ക്ക് സഹായഹസ്തവുമായി സുമനസ്സുകള്‍ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയില്‍ ഷംനാദിന്‍െറ പേരില്‍ ഫെഡറല്‍ ബാങ്കിന്‍െറ കൂട്ടിക്കടയിലുള്ള മയ്യനാട് ബ്രാഞ്ചില്‍ 20340 1000 52683 നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് FDRL000 2034. ഫോണ്‍: 9961791301, 7025764762.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.