വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് ഒരുക്കി ബ്ളോക്ക് പഞ്ചായത്തംഗം

ചവറ: ‘വര്‍ണാഭമായ ലോകത്തില്‍ ജീവിതം കരുതലോടെ’ എന്ന ലക്ഷ്യവുമായി 250 കുട്ടികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കി ചവറ ബ്ളോക്ക് പഞ്ചായത്തംഗം. ആര്‍. അരുണ്‍രാജാണ് കൊറ്റന്‍കുളങ്ങര ഡിവിഷനിലെ ഹയര്‍സെക്കന്‍ഡറി കുട്ടികള്‍ക്ക് പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പുതുവത്സര സമ്മാനമാണ് ‘കൗമാരത്തിന് കരുതല്‍’ എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയെന്ന് ബ്ളോക്ക് പഞ്ചായത്തംഗം പറയുന്നു. വേഗമുള്ള ഇന്നത്തെ കാലത്ത് ആകസ്മികമായത്തെുന്ന വിപത്തുകള്‍ക്കുമുന്നില്‍ പതറാതെ കൗമാരക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനുള്ള അത്താണിയായി മാറുകയാണ് പദ്ധതി. ബുധനാഴ്ച വൈകീട്ട് നാലിന് ചവറ എസ്.ജി.കെ ഓഡിറ്റോറിയത്തില്‍ മുന്‍ മന്ത്രി ഷിബു ബേബിജോണ്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്‍ഷുറന്‍സ് കാര്‍ഡ് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.