കൊല്ലം: നോട്ട് പിന്‍വലിക്കല്‍ മൂലം തടസ്സപ്പെട്ട സ്വകാര്യ കശുവണ്ടി ഫാക്ടറി തൊഴിലാളികളുടെ ശമ്പള വിതരണത്തിന് നടപടി. തൊഴിലാളികള്‍ക്ക് വേതനം നല്‍കാനാവശ്യമായ തുകക്കുള്ള ബാങ്ക് ചെക്ക് ഫാക്ടറി ഉടമകള്‍ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇതിന്‍െറ ഭാഗമായി നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറി ഉടമകള്‍ തൊഴിലാളികളുടെ പേര്, ജോലി ചെയ്ത കാലയളവ്, വേതനം എന്നിവ അടങ്ങുന്ന പട്ടിക നിശ്ചിത കശുവണ്ടി ത്തൊഴിലാളി ആശ്വാസ ക്ഷേമനിധിബോര്‍ഡ് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയത്തില്‍ സമര്‍പ്പിച്ച് സാക്ഷ്യപ്പെടുത്തി വാങ്ങണം. കലക്ടര്‍ ജില്ല ട്രഷറി മുഖേന ചെക്ക് പ്രകാരമുള്ള തുക ലഭ്യമാക്കി ഫാക്ടറി മാനേജ്മെന്‍റിന് വിതരണത്തിനായി ലഭ്യമാക്കും. കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ വഴി തൊഴിലാളികളുടെ ലിസ്റ്റ് പരിശോധിച്ച് നിജസ്ഥിതി ഉറപ്പുവരുത്തിയശേഷമാവും ഇതുസംബന്ധിച്ച നടപടികള്‍. വിശദ വിവരങ്ങള്‍ക്ക് തൊഴിലുടമകള്‍ അതത് ഇന്‍സ്പെക്ടര്‍മാരുടെ കാര്യാലയവുമായി ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.