കൊല്ലം: എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ആന്‍ഡ് ആന്‍റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി. തമിഴ്നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനിയായ കൊട്ടാരക്കര തേവന്നൂര്‍ കാവനാംകോണം മുകേഷ് വിലാസത്തില്‍ മുകേഷ് (29) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 208 പൊതി കഞ്ചാവും ബൈക്കും പിടിച്ചെടുത്തു. ആന്ധ്രയിലും പാലക്കാടും തിരുവനന്തപുരത്തും ഇയാളുടെ പേരില്‍ കേസുകളുണ്ട്. തിരുവനന്തപുരത്തുനിന്ന് ഏഴുകിലോ കഞ്ചാവുമായി പിടിയിലായ ഇയാള്‍ അടുത്തകാലത്താണ് ജാമ്യത്തിലിറങ്ങിയത്. കൊല്ലം എഫ്.സി.ഐ ഗോഡൗണിനടുത്തുനിന്നാണ് ബൈക്കിലത്തെിയ മുകേഷ് പിടിയിലായത്. ആന്ധ്രയിലെ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് വന്‍തോതില്‍ ശേഖരിച്ച് ട്രെയിനില്‍ എറണാകുളം കഴിഞ്ഞുള്ള വ്യത്യസ്ത സ്റ്റേഷനുകളില്‍ ഇറങ്ങി റോഡുമാര്‍ഗം കൊണ്ടുവന്ന ശേഷം ചെറുകിട വില്‍പനക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് പതിവ്. ചാത്തന്നൂര്‍: എക്സൈസ് റേഞ്ചും ഇന്‍റലിജന്‍സ് വിഭാഗവും സംയുക്തമായി നടത്തിയ റെയ്ഡില്‍ സ്കൂട്ടറില്‍ കഞ്ചാവുമായി വരുകയായിരുന്ന രണ്ട് പേര്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളില്‍നിന്ന് പിടിയിലായി. വില്‍പനക്കായി സൂക്ഷിച്ചിരുന്ന 200 പൊതി കഞ്ചാവ് ഇവരില്‍നിന്ന് പിടികൂടി. വെളിയം പരുത്തിയറ രാഖി ഭവനില്‍ ഉണ്ണി എന്ന സജീവിനെ(30) 150 പൊതികഞ്ചാവുമായും പൂതക്കുളം ഒഴുകുവാറ പാലോട്ട്കാവ് ചാലില്‍ പുത്തന്‍വീട്ടില്‍ കുട്ടന്‍ എന്ന ബാബുവിനെ 50 പൊതി കഞ്ചാവുമായുമാണ് പിടികൂടിയത്. ചാത്തന്നൂര്‍ എസ്.എന്‍. കോളജ് പരിസരവും ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളും കേന്ദ്രീകരിച്ചാണ് ഇവര്‍ കഞ്ചാവ് കച്ചവടം നടത്തിയിരുന്നതെന്ന് എക്സൈസ് പറഞ്ഞു. ചാത്തന്നൂര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ ടോണി ജോസിന്‍െറ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.